കേരളം

kerala

ETV Bharat / bharat

പാകിസ്ഥാന് സൈനിക വിവരങ്ങൾ കൈമാറി: പഞ്ചാബില്‍ ഒരാൾ അറസ്റ്റില്‍ - പഞ്ചാബ്

വാട്‌സ്ആപ്പ് വഴിയാണ് ഇയാള്‍ സൈനിക രഹസ്യങ്ങള്‍ പാകിസ്ഥാന് കൈമാറിയിരുന്നതെന്ന് പൊലീസ്.

പഞ്ചാബില്‍ ഒരാള്‍ അറസ്റ്റില്‍

By

Published : Jul 1, 2019, 12:22 PM IST

ഫരീദ്കോട്ട് (പഞ്ചാബ്): പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ‌എസ്‌ഐയ്ക്ക് രഹസ്യ സൈനിക വിവരങ്ങൾ കൈമാറിയെന്നാരോപിച്ച് പഞ്ചാബിലെ ഫരീദ്‌കോട്ടിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാളുടെ കൈവശം നിന്ന് കുറ്റകരമായ രേഖകൾ കണ്ടെടുത്തിട്ടുണ്ട്. നാല്‍പ്പത്തിരണ്ടുകാരനായ സുഖ്‌വീന്ദർ സിംഗ് സിദ്ധു കുറച്ചു കാലമായി ഫരീദ്‌കോട്ടിൽ താമസിക്കുന്നുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇയാൾ വർഷങ്ങൾക്കു മുൻപ് പാകിസ്ഥാൻ സന്ദർശനത്തിനിടെ ഐഎസ്ഐ ഏജന്‍റുമാരുമായി ബന്ധപ്പെട്ടിരുന്നു.

ഗുരു നാനാക്കിന്‍റെ ജന്മവാർഷികത്തോടനുബന്ധിച്ച് 2015 നവംബറിൽ സുഖ്‌വീന്ദർ പാകിസ്ഥാനിലേക്ക് തീർത്ഥാടനം നടത്തിയിരുന്നു. മൂന്ന് പാകിസ്ഥാന്‍ പൗരന്മാരുമായി അദ്ദേഹം ബന്ധപ്പെട്ടു, അതിനുശേഷം വാട്‌സ്ആപ്പ് വഴി രഹസ്യ സൈനിക വിവരങ്ങൾ അവർക്ക് അയക്കാന്‍ തുടങ്ങിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഐ‌എസ്‌ഐയെ പ്രതിനിധീകരിച്ച് സൈനിക ഇൻസ്റ്റാളേഷനുകളിൽ ചാരപ്പണി നടത്തിയ ആളുകൾ ഉൾപ്പെട്ട അറസ്റ്റുകളുടെ പരമ്പരയിലെ ഏറ്റവും പുതിയത് മാത്രമാണിത്. സമാനമായ ആരോപണങ്ങളിൽ മാർച്ചിൽ ദില്ലിയിൽ നിന്നുള്ള നാല്‍പ്പത്തിരണ്ടുകാരനെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

നേരത്തെ ഇന്ത്യൻ സൈനികരുടെ വ്യാജ ഐഡന്‍റിറ്റി ഉപയോഗിച്ച് രഹസ്യവും തന്ത്രപരവുമായ വിവരങ്ങൾ ശേഖരിച്ച് ഐ‌എസ്‌ഐയിലേക്ക് കൈമാറിയ ആളെ പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗം പിടികൂടിയിരുന്നു. ഹണി ട്രാപ്പ് വഴി ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങൾ ശേഖരിക്കുന്ന പ്രൊഫൈലുകളെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം സൈന്യത്തിന് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details