ലഖ്‌നൗ:പഞ്ചാബിലെ അനധികൃത മദ്യവിൽപ്പന അവസാനിപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ബാഹുമാൻ സമാജ് പാർട്ടി അധ്യക്ഷ മായാവതി. പഞ്ചാബിൽ അടുത്തിടെയുണ്ടായ മദ്യ ദുരന്തത്തിൽ നൂറോളം പേർ മരിച്ച പശ്ചാത്തലത്തിലാണ് മായാവതി രംഗത്തെത്തിയത്. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച മായാവതി പഞ്ചാബ് സർക്കാർ സംസ്ഥാനത്തെ അനധികൃത മദ്യവ്യാപാരം ഉടൻ നിർത്തണമെന്നും, അല്ലാത്തപക്ഷം കൂടുതൽ ജീവൻ നഷ്ടപ്പെടുമെന്നും ട്വീറ്റ് ചെയ്തു.
പഞ്ചാബ് മദ്യദുരന്തം; അനധികൃത മദ്യ വിൽപന അവസാനിപ്പിക്കണമെന്ന് മായാവതി - പഞ്ചാബ് മദ്യദുരന്തം
മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു. ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെയും ആറ് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഉത്തരവിട്ടു
മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു. ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെയും ആറ് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഉത്തരവിട്ടു. കേസിൽ പഞ്ചാബ് സർക്കാരും മജിസ്ട്രേട്ടും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നൂറിലധികം റെയ്ഡുകളിലായി 17 പേരെ കൂടി പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ അറസ്റ്റിലായവരുടെ എണ്ണം 25 ആയി ഉയർന്നു.
മദ്യ ദുരന്തത്തിൽ ആം ആദ്മി പാർട്ടി പഞ്ചാബ് സർക്കാരിനെതിരെ നിരവധി സ്ഥലങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടു. മരിച്ചവരിൽ 63 പേർ താറൻ തരാനിൽ നിന്നുള്ളവരാണ്. അമൃത്സർ റൂറലിൽ നിന്ന് 12 പേരും ഗുരുദാസ്പൂരില്‍ 11 പേരും മരിച്ചു.