ചണ്ഡിഗഡ്: പഞ്ചാബിൽ 28കാരനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അഞ്ച് പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധവും കണ്ടുകെട്ടിയിട്ടുണ്ടെന്ന് ഇൻസ്‌പെക്ടര്‍ ജനറൽ ഓഫ് പൊലീസ് (ബോർഡർ റേഞ്ച്) എസ്‌പി പർമർ പറഞ്ഞു. അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടര്‍മാരായ ബൽജിത് സിംഗ്, രഞ്‌ജിത് സിംഗ് എന്നിവരെയാണ് അമൃത്‌സര്‍ ട്രാഫിക് പൊലീസിൽ നിന്ന് പിരിച്ചുവിട്ടത്.
പഞ്ചാബിൽ 28കാരനെ കൊലപ്പെടുത്തി; അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു - പഞ്ചാബിൽ 28കാരനെ കൊലപ്പെടുത്തി
കൊല്ലപ്പെട്ട ഗുർമേജിന് നേരെ വെടിവയ്പ്പ് നടത്തിയതായി പൊലീസുകാരിലൊരാൾ പറഞ്ഞു. കബഡി കളിക്കാരനും മുൻ അകാലി സർപഞ്ചിന്‍റെ മകനുമായിരുന്നു ഗുർമേജ്
ഗുർമേജ്
ഭഗവാൻപൂർ ഗ്രാമത്തിന് സമീപം വനിതാ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഓടിച്ച കാറിനെ മറികടക്കാൻ രണ്ട് വാഹനങ്ങളിലായി പൊലീസ് ശ്രമിക്കുന്നതിനിടെയാണ് സംഭവം. കൊല്ലപ്പെട്ട ഗുർമേജിന് നേരെ 30 ബോര്‍ പിസ്റ്റൾ ഉപയോഗിച്ച് വെടിവയ്പ്പ് നടത്തിയതായി പൊലീസുകാരിലൊരാൾ പറഞ്ഞു. കബഡി കളിക്കാരനും മുൻ അകാലി സർപഞ്ചിന്‍റെ മകനുമായിരുന്നു ഗുർമേജ്.