കേരളം

kerala

ETV Bharat / bharat

പഞ്ചാബിലെ കര്‍ഷകരുടെ റെയില്‍ ഉപരോധം താല്‍ക്കാലികമായി അവസാനിപ്പിച്ചു - കര്‍ഷകരുടെ റെയില്‍ ഉപരോധം

കേന്ദ്ര,സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ്‌ സമരം അവസാനിപ്പിക്കാന്‍ സംഘടനകള്‍ തീരുമാനിച്ചത്‌. 15 ദിവസത്തിനകം ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ഇല്ലെങ്കില്‍ സമരം പുനരാരംഭിക്കുമെന്നും കര്‍ഷകര്‍ മുന്നറിയിപ്പ്‌ നല്‍കി.

Punjab farmers lift rail blockade for 15 days  Punjab farmers  rail blockade  15 days  പഞ്ചാബിലെ കര്‍ഷകരുടെ റെയില്‍ ഉപരോധം താല്‍ക്കാലികമായി അവസാനിപ്പിച്ചു  കര്‍ഷകരുടെ റെയില്‍ ഉപരോധം  താല്‍ക്കാലികമായി അവസാനിപ്പിച്ചു
പഞ്ചാബിലെ കര്‍ഷകരുടെ റെയില്‍ ഉപരോധം താല്‍ക്കാലികമായി അവസാനിപ്പിച്ചു

By

Published : Nov 21, 2020, 8:07 PM IST

ചണ്ഡീഗഡ്:കേന്ദ്ര കർഷക നിയമത്തിനെതിരെയുള്ള പഞ്ചാബിലെ കർഷകരുടെ റെയിൽ ഉപരോധം താല്‍ക്കാലികമായി അവസാനിപ്പിച്ചു. കേന്ദ്ര,സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ്‌ സമരം അവസാനിപ്പിക്കാന്‍ സംഘടനകള്‍ തീരുമാനിച്ചത്‌. 15 ദിവസത്തിനകം ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ഇല്ലെങ്കില്‍ സമരം പുനരാരംഭിക്കുമെന്നും കര്‍ഷകര്‍ മുന്നറിയിപ്പ്‌ നല്‍കി.

കേന്ദ്രം പാസാക്കിയ പുതിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സെപ്‌റ്റംബര്‍ 24നാണ്‌ പഞ്ചാബിലെ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ റെയില്‍വേ ലൈനുകള്‍ ഉപരോധിച്ചുളള സമരം ആരംഭിച്ചത്‌. സമരത്തെ തുടര്‍ന്ന്‌ 3,850 ചരക്ക്‌ ട്രെയിനുകളും, 2,352 പാസഞ്ചര്‍ ട്രെയിനുകളും റെയില്‍വേ റദ്ദാക്കി. ഒന്നരമാസത്തെ ഉപരോധത്തില്‍ ഏകദേശം 2,220 കോടി രൂപയാണ്‌ റെയില്‍വേയ്‌ക്ക്‌ നഷ്ട‌മുണ്ടായത്‌.

സമരത്തെത്തുടര്‍ന്ന്‌ പഞ്ചാബിലെ വൈദ്യുതി നിലയങ്ങളിലേക്കുളള കല്‍ക്കരി നീക്കം മുടങ്ങുകയും സംസ്ഥാനത്ത്‌ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുകയും ചെയ്‌തു. കൊവിഡ്‌ സമയത്ത്‌ മരുന്നടക്കമുളള അവശ്യസാധനങ്ങളുടെ വരവ്‌ തടസപ്പെട്ടതും പ്രതിസന്ധി സൃഷ്ടിച്ചു. ഈ ഘട്ടത്തിലാണ്‌ കര്‍ഷകരുമായി ചര്‍ച്ചയ്‌ക്ക്‌ സര്‍ക്കാര്‍ തയ്യാറായത്.

ABOUT THE AUTHOR

...view details