കേരളം

kerala

ETV Bharat / bharat

പഞ്ചാബില്‍ വൈക്കോല്‍ കത്തിക്കല്‍ തുടരുന്നു - ചണ്ഡിഗഡ്

നവംബര്‍ ആറിന് ലുധിയാന ജില്ലാ ഭരണകൂടം വൈക്കോല്‍ കത്തിക്കാന്‍ ശ്രമിച്ച 22 കര്‍ഷകരെ അറസ്റ്റ് ചെയ്യുകയും 45 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തു.

പഞ്ചാബില്‍ വൈക്കോല്‍ കത്തിക്കല്‍ തുടരുന്നു

By

Published : Nov 10, 2019, 3:03 PM IST

ചണ്ഡിഗഡ് : പഞ്ചാബില്‍ കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നത് തുടരുന്നു. വൈക്കോല്‍ കത്തിക്കുന്നത് കൂടിവരുന്നതിന് എതിരായി സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമ്പോഴാണ് വൈക്കോല്‍ കത്തിക്കുന്നത് തുടരുന്നത്. വിളകളുടെ അവശിഷ്‌ടങ്ങൾ നശിപ്പിക്കാന്‍ മറ്റൊരു മാര്‍ഗവും തങ്ങൾക്കില്ലെന്നും, ഇതിനായി സര്‍ക്കാര്‍ യാതൊരു വിധത്തിലുള്ള സംവിധാനങ്ങളും നല്‍കിയിട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു.

ഈമാസം ആറിന് ലുധിയാന ജില്ലാ ഭരണകൂടം വൈക്കോല്‍ കത്തിക്കാന്‍ ശ്രമിച്ച 22 കര്‍ഷകരെ അറസ്റ്റ് ചെയ്യുകയും 45 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തിരുന്നു. പഞ്ചാബില്‍ വിളകളുടെ അവശിഷ്‌ടങ്ങൾ കത്തിക്കുന്നത് ഹരിയാനയിലും, ഡല്‍ഹിയിലും മലിനീകരണം കൂടുന്നതിന്‍റെ പ്രധാന കാരണമാണ്.

ABOUT THE AUTHOR

...view details