കേരളം

kerala

ETV Bharat / bharat

കാര്‍ഷിക ബില്ലില്‍ വ്യാപക പ്രതിഷേധം; പഞ്ചാബില്‍ കര്‍ഷകന്‍ ആത്മഹത്യക്ക് ശ്രമിച്ചു

ലോക്‌സഭ തർക്കവിഷയമായ രണ്ട് കാർഷിക ബില്ലുകൾ പാസാക്കിയതിന് തൊട്ടുപിന്നാലെ, പഞ്ചാബിൽ പ്രതിഷേധിച്ച ഒരു കർഷകൻ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുക്തർ ജില്ലയിലെ ബാദൽ ഗ്രാമത്തിലെ പ്രതിഷേധ സ്ഥലത്താണ് കർഷകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്

Farmer suicide  farmer commits suicide  agriculture Bills  farmers protest over agriculture Bills  farmers disturb over agriculture Bills  കാര്‍ഷിക ബില്ലില്‍ വ്യാപക പ്രതിഷേധം  പഞ്ചാബില്‍ കര്‍ഷകന്‍ ആത്മഹത്യക്ക് ശ്രമിച്ചു
കാര്‍ഷിക ബില്ലില്‍ വ്യാപക പ്രതിഷേധം; പഞ്ചാബില്‍ കര്‍ഷകന്‍ ആത്മഹത്യക്ക് ശ്രമിച്ചു

By

Published : Sep 18, 2020, 11:36 AM IST

ചണ്ഡിഗഡ്: ലോക്‌സഭ തർക്കവിഷയമായ രണ്ട് കാർഷിക ബില്ലുകൾ പാസാക്കിയതിന് തൊട്ടുപിന്നാലെ, പഞ്ചാബിൽ പ്രതിഷേധിച്ച ഒരു കർഷകൻ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുക്തർ ജില്ലയിലെ ബാദൽസിന്‍റെ ജന്മനാടായ ബാദൽ ഗ്രാമത്തിലെ പ്രതിഷേധ സ്ഥലത്താണ് കർഷകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ലോക്‌സഭയിൽ കാർഷിക ബില്ലുകൾ പാസാക്കിയതിൽ കർഷകനായ പ്രീതം സിംഗ് (60) അസ്വസ്ഥനായിരുന്നുവെന്ന് ഭാരതീയ കിസാൻ യൂണിയൻ സംസ്ഥാന സെക്രട്ടറി ഷിംഗാര സിംഗ് മാൻ പറഞ്ഞു. ബില്ലുകൾ കർഷകർക്ക് എതിരാകുമെന്ന് അയാള്‍ ഭയപ്പെട്ടു. ബിജെപിയുടെ പഴയ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ ഈ ബില്ലിനെ കർഷക വിരുദ്ധ നീക്കമെന്ന് വിശേഷിപ്പിച്ചു.

മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്‍റെ വസതിക്ക് പുറത്ത് ബില്ലുകൾക്കെതിരെ കർഷകർ പ്രതിഷേധ പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഫാം ബില്ലുകളിൽ പ്രതിഷേധിച്ച് നരേന്ദ്ര മോദി സർക്കാരിലെ അകാലിദളിന്‍റെ ഏകമന്ത്രി ഹർസിമ്രത് കൗർ ബാദൽ വ്യാഴാഴ്ച കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. കേന്ദ്രമന്ത്രിസഭയിൽ നിന്ന് മന്ത്രിയെ പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച എസ്എഡി പ്രസിഡന്‍റ് സുഖ്ബീർ ബാദൽ, സർക്കാരിനെയും ബിജെപിയെയും പിന്തുണയ്ക്കുന്നത് പാർട്ടി തുടരുമെന്നും എന്നാൽ കർഷക വിരുദ്ധ നയങ്ങളെ എതിർക്കുമെന്നും അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍, ഫാര്‍മേഴ്‌സ് എഗ്രിമെന്‍റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സെര്‍വീസ് ബില്‍ എന്നിവയ്‌ക്കെതിരെയാണ് നിലവില്‍ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടക്കുന്നത്.

അതേസമയം കാർഷിക ബില്ലുകൾ ചരിത്രപരമായ ചുവടുവെപ്പാണെന്നും ചില ശക്​തികൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി നരേ​ന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞു. കാർഷിക മേഖലയിലെ ഒട്ടേറെ ദുരിതങ്ങളിൽനിന്ന്​ കർഷകർക്ക്​ ആശ്വാസമേകുന്നതും ഇടനിലക്കാരെ ഒഴിവാക്കാൻ സഹായിക്കുന്നതുമടക്കം നിരവധി നല്ലകാര്യങ്ങൾ ബില്ലിലൂടെ സാധ്യമാവുമെന്നും​ മോദി അവകാശപ്പെട്ടു

ABOUT THE AUTHOR

...view details