ഫര്‍ദികോട്ട് (പഞ്ചാബ്): ഭാരതീയ കിസാന്‍ യൂണിയന്‍റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പാടങ്ങള്‍ കത്തിച്ച കര്‍ഷകര്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ശനിയാഴ്‌ചയാണ് ജഗ്‌സിര്‍ സിംഗ് എന്ന കര്‍ഷകന്‍ വിഷം കഴിച്ച് ആത്മഹത്യചെയതത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതിഷേധത്തിനിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു - ഭാരതീയ കിസാന്‍ യൂണിയന്‍
ശനിയാഴ്‌ചയാണ് ജഗ്‌സിര്‍ സിംഗ് എന്ന കര്‍ഷകന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്
പ്രതിഷേധത്തിനിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
ഫരീദ് കോട്ടിലെ ജെയ്‌തുവില്‍ ഒരു മാസമായി കര്‍ഷകര്‍ സമരത്തിലാണ്. സമാധാനപരമായാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നതെന്നും മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലാണ് അവര്‍ ഇത്തരം ഒരു പ്രതിഷേധത്തിലേക്ക് കടന്നതെന്നും സമര നേതാക്കള്‍ പറയുന്നു. പ്രതിഷേധത്തിന്‍റെ പാരമ്യത്തിലാണ് കര്‍ഷകര്‍ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. ആത്മഹത്യയുടെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും നേതാക്കള്‍ ആരോപിച്ചു.