കേരളം

kerala

ETV Bharat / bharat

ദളിത് യുവാവിനെ മര്‍ദിച്ചുകൊലപ്പെടുത്തി - Dalit man latest

കുടിക്കാൻ വെള്ളമാവശ്യപ്പെട്ടപ്പോള്‍ മൂത്രം കുടിപ്പിച്ചതായും വിവരം.

ദളിത് യുവാവിനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തി

By

Published : Nov 17, 2019, 10:35 AM IST

പഞ്ചാബ്: പഞ്ചാബിലെ സംഗ്രൂർ ജില്ലയിൽ ദളിത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. മുപ്പത്തിയേഴുകാരനായ ജഗ്‌മെയില്‍ ആണ് കൊല്ലപ്പെട്ടത്. ചംഗലിവാല ഗ്രാമവാസിയാണ് കൊല്ലപ്പെട്ട ജഗ്‌മെയില്‍. ജഗ്‌മെയിലും മറ്റൊരു പ്രദേശവാസിയായ റിങ്കുവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

നവംബര്‍ ഏഴിന് ജഗ്‌മെയിലിനെ റിങ്കുവും കൂട്ടരും കെട്ടിയിട്ട് മര്‍ദിച്ചു. ആക്രമണത്തിന് ഇരയായ ജഗ്‌മെയിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റതിനാല്‍ ജഗ്‌മെയിലിന്‍റെ കാലുകളും മുറിച്ചുമാറ്റിയിരുന്നു. ദളിത് യുവാവിന്‍റെ മരണത്തില്‍ വിവിധ സംഘടനകളും നാട്ടുകാരും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഓഫീസിന് പുറത്ത് പ്രതിഷേധിച്ചു.

കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. നഷ്ടപരിഹാരത്തിന് പുറമേ കുടുംബാംഗങ്ങളിൽ ഒരാൾക്ക് സർക്കാർ ജോലിയും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാന്‍ അനുവദിക്കുകയോ ശവസംസ്കാരം നടത്തുകയോ ചെയ്യില്ലെന്നും അവര്‍ പറഞ്ഞു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് പഞ്ചാബ് എസ്സി-എസ്ടി കമ്മീഷൻ അറിയിച്ചു. നവംബർ പന്ത്രണ്ടിന് മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞത്. പ്രതികള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുമെന്നും എസ്‌സി-എസ്‌ടി കമ്മീഷന്‍ അറിയിച്ചു.

ABOUT THE AUTHOR

...view details