ചണ്ഡിഗഡ്: കൊവിഡിനെ തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. മനില, ഫിലിപ്പൈൻസ്, മലേഷ്യ എന്നിവിടങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ആളുകളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് അദ്ദേഹം കത്തയച്ചു .
വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി - പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്
ഇന്ത്യയിൽ കുടുങ്ങിയ വിദേശികളെ തിരിച്ചു കൊണ്ടുപോകാൻ വിദേശ രാജ്യങ്ങൾ പ്രത്യേക വിമാന സംവിധാനം ഏർപ്പെടുത്തുന്നതു പോലെ ഇന്ത്യയും നീക്കം നടത്തണമെന്ന് അമരീന്ദർ സിങ് പറഞ്ഞു.
വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി
ഇന്ത്യയിൽ കുടുങ്ങിയ വിദേശികളെ തിരിച്ചു കൊണ്ടുപോകാൻ വിദേശ രാജ്യങ്ങൾ പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തുന്നതു പോലെ ഇന്ത്യയും നീക്കം നടത്തണമെന്നും അമരീന്ദർ സിങ് കത്തിൽ വ്യക്തമാക്കി. 46 കൊവിഡ് കേസുകളാണ് പഞ്ചാബിൽ ഇതുവരെ റിപ്പോർട്ട് ചെയ്‌തത്. നാല് കൊവിഡ് മരണവും പഞ്ചാബിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.