ഛത്തീസ്‌ഗഡ്: പഞ്ചാബില്‍ പരീക്ഷ എഴുതിയ കൊവിഡ് സ്ഥിരീകരിച്ച നഴ്‌സിങ് വിദ്യാര്‍ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കൊവിഡ് സ്ഥിരീകരിച്ചതോടെ ഐസൊലേഷനിലായിരുന്ന ഇവര്‍ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു. അവരുടെ ആത്മധൈര്യത്തെ സല്യൂട്ട് ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
കൊവിഡ് ബാധിതരായ നഴ്‌സിങ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി; അഭിനന്ദിച്ച് പഞ്ചാബ് മുഖ്യമന്ത്രി - പഞ്ചാബ് മുഖ്യമന്ത്രി
അവരുടെ ആത്മധൈര്യത്തെ സല്യൂട്ട് ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ട്വീറ്റ് ചെയ്തു
കൊവിഡ് ബാധിതരായ നഴ്‌സിങ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി; അഭിനന്ദിച്ച് പഞ്ചാബ് മുഖ്യമന്ത്രി
പട്യാല രജിന്ദ്ര ആശുപത്രിയിലെ രണ്ട് നഴ്‌സിങ് വിദ്യാര്‍ഥികളാണ് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്. പഞ്ചാബില്‍ ഇതുവരെ 4,235 പേക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2,825 പേര്‍ക്ക് രോഗം ഭേദമായി. 101 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തു. നിലവില്‍ 21,300 പേരാണ് നിരീക്ഷണത്തിലുള്ളത്.