അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണരേഖയിലും വെടിനിർത്തൽ ലംഘനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഉന്നതതല ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചുചേർത്തു.
അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ജലന്ധറിൽ എത്തിയ അദ്ദേഹംകാര്യങ്ങൾ നിയന്ത്രണത്തിലാണെന്നും ജനങ്ങൾ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ശ്രദ്ധ പുലര്‍ത്തണമെന്നുംതന്‍റെഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചു.
പാകിസ്ഥാന്‍റെ കസ്റ്റഡിയിലുള്ള എയർഫോഴ്സ് വിംഗ് കമാൻഡർ അഭിനന്ദനെ സുരക്ഷിതനായി വിട്ടുകിട്ടാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് അദ്ദേഹം അഭ്യർഥിച്ചു.
ഇൻഡോ-പാക് അതിർത്തിയിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ പഞ്ചാബിലെ അട്ടാരി ടൗണിന് സമീപം സ്ഥിതിചെയ്യുന്ന പ്രദേശം കടുത്ത ജാഗ്രതയിലാണ്. എന്നാൽ, ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടലുണ്ടായപ്പോള്‍ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ പുനഃപരിശോധിക്കാനെത്തിയ ക്യാപ്റ്റൻ അമരീന്ദർ സിംഗ് പ്രദേശവാസികളെ സന്ദർശിച്ചു.