ചണ്ഡിഗഡ്:ആയുഷ്മാൻ ഭാരത് സർബത്ത് സെഹാത് ബിമ യോജനയിൽ 2020-21 കാലയളവില്‍ 9.5 ലക്ഷം കർഷകരെയും അവരുടെ കുടുംബങ്ങളെയും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുടെ പരിധിയിൽ കൊണ്ടുവരാൻ തയാറായി പഞ്ചാബ് സർക്കാർ.രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് 2019 ഓഗസ്റ്റ് 20 ന് 45 ലക്ഷം കുടുംബങ്ങളെ ഉൾപ്പെടുത്തി 2019-2020 വർഷത്തിൽ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി കൊവിഡ് -19 പ്രതിസന്ധി ഘട്ടത്തിൽ പഞ്ചാബിലെ ജനങ്ങൾക്ക് വളരെയധികം ഗുണം ചെയ്തു.
9.5 ലക്ഷം കർഷക കുടുംബങ്ങളെ ആരോഗ്യ പരിരക്ഷയിൽ ഉൾപ്പെടുത്തി പഞ്ചാബ് സര്‍ക്കാർ - Ayushman Bharat Sarbat Sehat Bima Yojana
ആയുഷ്മാൻ ഭാരത് സർബത്ത് സെഹാത് ഭീമ യോജനയുടെ കീഴിൽ എംപാനൽ ചെയ്ത ആശുപത്രികളിൽ കൊവിഡ് -19 ചികിത്സയ്ക്കുള്ള ചാർജുകളും സംസ്ഥാന സർക്കാർ നിർദേശിച്ചിട്ടുണ്ട്.
ആയുഷ്മാൻ ഭാരത് സർബത്ത് സെഹാത് ഭീമ യോജനയുടെ കീഴിൽ എംപാനൽ ചെയ്ത ആശുപത്രികളിൽ കൊവിഡ് -19 ചികിത്സയ്ക്കുള്ള ചാർജുകളും സംസ്ഥാന സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഹൃദയ ശസ്ത്രക്രിയ, ക്യാൻസർ ചികിത്സ, ജോയിന്റ് മാറ്റിവെക്കല്‍, അപകടം എന്നിവയുൾപ്പെടെ 1,396 രോഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ ചികിത്സാ സഹായം നല്‍കുന്നതിനായി 546 എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളെയും 208 സർക്കാർ ആശുപത്രികളെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് സമീപിക്കാമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു.
ഏകദേശം 5 ലക്ഷം ആളുകകൾക്ക് പദ്ധതിയുടെ ആദ്യ വർഷത്തിൽ പരിരക്ഷ ലഭിച്ചിരുന്നു. 8.7 ലക്ഷം കർഷകരും 80,000 കരിമ്പ് കർഷകരും ഇപ്പോൾ മണ്ഡി ബോർഡിൽ 'ജെ' ഫോം ഹോൾഡർമാരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2020-21 കാലഘട്ടത്തിൽ സംരക്ഷണത്തിന് അർഹരായ കാർഷിക കുടുംബങ്ങളുടെ എണ്ണം 9.5 ലക്ഷമാണ്.ഇവരെ പദ്ധതിയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി അംഗീകാരം നൽകുന്നതോടെ ഓഗസ്റ്റ് 20 മുതൽ 9.5 ലക്ഷം പേരും ആനുകൂല്യങ്ങൾക്ക് അര്‍ഹരാകുമെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു.