ന്യൂഡൽഹി: പഞ്ചാബിലെ ബിജെപി നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കർഷകരുടെ പ്രതിഷേധത്തിനിടയിലാണ് മുൻ കേന്ദ്രമന്ത്രിമാരായ സുർജിത് കുമാർ ജയാനിയും ഹർജിത് സിംഗ് ഗ്രെവലും പ്രധാനമന്ത്രിയെ സന്ദർശിച്ചത്. കർഷകരുടെ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് ഇരുവരും കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.
പഞ്ചാബിലെ രണ്ട് ബിജെപി നേതാക്കൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി - സുർജിത് കുമാർ ജയാനി
കർഷകരുടെ പ്രതിഷേധത്തിനിടയിലാണ് മുൻ കേന്ദ്രമന്ത്രിമാരായ സുർജിത് കുമാർ ജയാനിയും ഹർജിത് സിംഗ് ഗ്രെവലും പ്രധാനമന്ത്രിയെ സന്ദർശിച്ചത്.
കാർഷിക ബില്ലുകൾ സംബന്ധിച്ച് ആളുകൾക്കിടയിൽ അഭ്യൂഹങ്ങൾ പരക്കുന്നുണ്ടെന്നും കോർപ്പറേറ്റുകൾ അവരുടെ ഭൂമി തട്ടിയെടുക്കുമെന്നും വലിയ നഷ്ടമുണ്ടാകുമെന്നും കർഷകർ തെറ്റിധരിച്ചെന്നും സുർജിത് കുമാർ ജയാനി വ്യക്തമാക്കി. പ്രധാനമന്ത്രി കർഷകർക്കൊപ്പമാണെന്നും കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാർ എല്ലായ്‌പ്പോഴും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യത്തിൽ കർഷക യൂണിയനുകൾ ഉറച്ചുനിൽക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർഷകരുമായി ചർച്ച നടത്തി ഒരു ദിവസത്തിന് ശേഷമാണ് ബിജെപി നേതാക്കളും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച. അടുത്ത ചർച്ച ജനുവരി എട്ടിനാണ്.