പഞ്ചാബില്‍ ബസ് മറിഞ്ഞ് 12 കുടിയേറ്റ തൊഴിലാളികള്‍ക്ക് പരിക്ക് - കൊവിഡ് 19
പഞ്ചാബില്‍ നിന്നും ബിഹാറിലേക്ക് പോവുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുമായി സഞ്ചരിച്ചിരുന്ന ബസാണ് ഡിവൈഡറില്‍ തട്ടി മറിഞ്ഞത്.
ചണ്ഡീഗഢ്: പഞ്ചാബില്‍ ബസ് മറിഞ്ഞ് 12 കുടിയേറ്റ തൊഴിലാളികള്‍ക്ക് പരിക്ക്. ലുധിയാനയിലെ ഖാന്നയ്‌ക്ക് സമീപം തൊഴിലാളികളുമായി സഞ്ചരിച്ചിരുന്ന ബസാണ് ഡിവൈഡറില്‍ തട്ടി മറിഞ്ഞത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ പട്യാല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചാബില്‍ നിന്നും ബിഹാറിലേക്ക് പോവുകയായിരുന്നു സംഘം. പ്രാഥമിക ശുശ്രൂഷയ്‌ക്ക് ശേഷം ഇവരെ മറ്റൊരു ബസില്‍ തിരിച്ചയച്ചതായി പൊലീസ് പറഞ്ഞു. ബസ് ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് പൊലീസ് വ്യക്തമാക്കി.