കേരളം

kerala

ETV Bharat / bharat

പൂനെ മതിലിടിഞ്ഞ സംഭവം: രണ്ട് പേർ അറസ്റ്റിൽ - 2-arrested

മതിലിന്‍റെ നില ഗുരുതരമാണെന്ന് അഞ്ച് മാസം മുമ്പ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായി താമസക്കാർ

പൂനെ മതിലിടിഞ്ഞ സംഭവം

By

Published : Jun 30, 2019, 8:42 AM IST

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ കനത്ത മഴയ്ക്കിടെ കെട്ടിടത്തിന്‍റെ മതിലിടിഞ്ഞ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. നാല് കുട്ടികൾ ഉൾപ്പടെ 15 പേരാണ് കൊല്ലപ്പെട്ടത്. റിപ്പോർട്ടുകൾ അനുസരിച്ച് കൺസ്ട്രക്ഷൻ ബിൽഡേഴ്സ്, സൈറ്റ് എൻജിനിയർ, കൺസ്ട്രക്ഷൻ സൂപ്പർവൈസർ ഉൾപ്പടെ എട്ട് പേർക്കെതിരെയാണ് പൊലീസ് എഫ്ഐആർ എടുത്തിരിക്കുന്നത്.

പൂനെയിലെ നഗരത്തിലെ കോന്ധ്വയിൽ തലാബ് മസ്ജിദിന് സമീപമാണ് അപകടമുണ്ടായത്. ഫ്ലാറ്റ് സമുച്ചയത്തിന് സമീപമുള്ള ചേരിയിലെ വീടുകൾക്ക് മുകളിലേക്കാണ് മതിലിടിഞ്ഞ് വീണത്. ബീഹാറിൽ നിന്നും ബംഗാളിൽ നിന്നുള്ള തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടവരിൽ കൂടുതൽ. മതിൽ നിർമാണത്തിലെ അപാകതയാണ് അപകടം ചൂണ്ടിക്കാട്ടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മതിലിന്‍റെ നില ഗുരുതരമാണെന്ന് അഞ്ച് മാസം മുമ്പ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായി താമസക്കാർ വ്യക്തമാക്കി.

മതിൽ പുറത്തേക്ക് ചരിഞ്ഞതായും കൂടുതൽ മുൻകരുതൽ സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടി അൽകോൺ ലാൻഡ്‌മാർക്ക് അധികൃതരുമായി ഫെബ്രുവരി 16ന് ഒരു കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാൽ മതിൽ സുരക്ഷിതമാണെന്നും എന്തെങ്കിലും സംഭവിച്ചാൽ അത് പരിപാലിക്കുന്ന നടപടികൾ ഉടൻ തന്നെ ആരംഭിക്കുമെന്നും അൽകോൺ ലാൻഡ്‌മാർക്ക് ഡയറക്ടർ ജഗദീഷ് അഗർവാൾ പറഞ്ഞു. അപകടത്തിൽപ്പെട്ടവർക്ക് സർക്കാർ സഹായം ഉടനെത്തിക്കുമെന്നും രക്ഷാപ്രവര്‍ത്തന ഊര്‍ജിതമായി നടക്കുന്നുവെന്നും ജില്ലാ കലക്ടർ കിഷോർ റാം അറിയിച്ചു.

ABOUT THE AUTHOR

...view details