കേരളം

kerala

ETV Bharat / bharat

പൂനെയിൽ മതിലിടിഞ്ഞ് വീണ് 15 മരണം - മതിൽ ഇടിഞ്ഞ് വീണു

സംഭവ സ്ഥലത്ത് നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു

പൂനെ

By

Published : Jun 29, 2019, 8:09 AM IST

Updated : Jun 29, 2019, 8:31 AM IST

പൂനെ:മഹാരാഷ്ട്രയിലെ പൂനെയില്‍ 60 അടി ഉയരമുള്ള മതിലിടിഞ്ഞ് വീണ് 15 പേർ മരിച്ചു. പൂനെ നഗരത്തിലെ കോന്ധ്വയിൽ തലാബ് മസ്ജിദിന് സമീപമാണ് അപകടമുണ്ടായത്. ഫ്ലാറ്റ് സമുച്ചയത്തിന് സമീപമുള്ള ചേരിയിലെ വീടുകൾക്ക് മുകളിലേക്കാണ് മതിലിടിഞ്ഞ് വീണത്. ബീഹാറിൽ നിന്നും ബംഗാളിൽ നിന്നുമുള്ള തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടവരിൽ കൂടുതൽ. കനത്ത മഴയെ തുടർന്നാണ് മതിൽ ഇടിഞ്ഞ് വീണത്.

സംഭവസ്ഥലത്ത് ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുന്നതായി അഗ്നിശമന വകുപ്പ് അധികൃതർ അറിയിച്ചു. അപകടത്തിൽ മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രവർത്തനം ലഭ്യമാക്കിയിട്ടുണ്ട്. മതിൽ നിർമാണത്തിലെ അപാകതയാണ് അപകടം ചൂണ്ടിക്കാട്ടുന്നതെന്ന് അധികൃതർ വ്യകതമാക്കി. അപകടത്തിൽപ്പെട്ടവർക്ക് സർക്കാർ സഹായം ഉടനെത്തിക്കുമെന്നും രക്ഷാപ്രവര്‍ത്തന ഊര്‍ജിതമായി നടക്കുന്നുവെന്നും ജില്ലാ കലക്ടർ കിഷോർ റാം അറിയിച്ചു.

Last Updated : Jun 29, 2019, 8:31 AM IST

ABOUT THE AUTHOR

...view details