പൂനെയില്‍ മയക്കുമരുന്ന് കടത്ത് സംഘം പിടിയില്‍ - ചരസ്
വിപണിയിൽ ഏകദേശം 2.10 കോടി രൂപ വില മതിക്കുന്ന കഞ്ചാവും ചരസുമാണ് പിടിച്ചെടുത്തത്
മയക്കുമരുന്ന് സംഘം പൂനെ കസ്റ്റംസിന്റെ പിടിയിൽ
മഹാരാഷ്ട്ര: രണ്ട് കോടിയിലധികം രൂപ വിലവരുന്ന 868 കിലോ കഞ്ചാവും 7.5 കിലോ ചരസും പൂനെ കസ്റ്റംസ് പിടിച്ചെടുത്തു. വാഹനത്തിൽ മയക്കുമരുന്ന് ഒളിച്ച് കടത്താൻ ശ്രമിച്ച നാല് പേരെ അറസ്റ്റ് ചെയ്തു. ആന്ധ്രയിൽ നിന്നും മഹാരാഷ്ട്രയിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൂനെയിൽ നിന്നും പിടികൂടുകയായിരുന്നു.