മുംബൈ: പൂനെ നഗരത്തിൽ കൊവിഡ് കേസുകള്‍ ഇരട്ടിയാകാൻ എടുക്കുന്ന സമയം വർധിച്ചെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ മാസം ഏഴ് ദിവസങ്ങൾകൊണ്ടാണ് കേസുകള്‍ വർധിച്ചത്.എന്നാല്‍ ഈ മാസം 11 ദിവസമെടുത്തതായി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പൂനെ മുനിസിപ്പൽ കോർപ്പറേഷൻ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം ഏപ്രിൽ 25 വരെ 1,122 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.മെയ് ആറിനാണ് കേസുകള്‍ 2,040 ആയി ഉയന്നത്. ഹോട്ട്സ്പോട്ടുകൾക്ക് സമീപം സാമ്പിൾ ശേഖരണ കേന്ദ്രങ്ങൾ ആരംഭിച്ചെന്നും സാമ്പിൾ ശേഖരണം വർധിപ്പിച്ചെന്നും അധികൃതർ വ്യക്തമാക്കി.
പൂനെയില്‍ കൊവിഡ് പടരുന്നത് കുറയുന്നതായി മുന്‍സിപ്പൽ കമ്മിഷണർ - സാമ്പിൾ ശേഖരണ കേന്ദ്രങ്ങൾ
പൂനെ മുനിസിപ്പൽ കോർപ്പറേഷൻ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം ഏപ്രിൽ 25 വരെ 1,122 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.മെയ് ആറിനാണ് കേസുകള്‍ 2,040 ആയി ഉയന്നത്
പൂനെയിലെ കൊവിഡ് ഇരട്ടിക്കൽ നിരക്ക് 11 ദിവസമായെന്ന് പൂനെ മുനിസിപ്പൽ കമ്മിഷ്‌ണർ
കൂടുതൽ ആളുകൾ പരിശോധനക്കായി എത്തിച്ചേരുന്നുണ്ടെന്നും 1000ത്തിലധികം പരിശോധനകളാണ് കഴിഞ്ഞ ദിവസം നടത്തിയതെന്നും പൂനെ മുനിസിപ്പൽ കമ്മിഷ്‌ണർ ശേഖർ ഗെയ്ക്വാഡ് പറഞ്ഞു. പരസ്യത്തെ തുടർന്ന് 500ലധികം ഡോക്‌ടർന്മാർ ജോലിയിൽ പ്രവേശിക്കാൻ താൽപര്യം പ്രകടിപ്പിച്ചതായും ഇവരെ ഉടൻ നിയമിക്കുമെന്നും ശേഖർ ഗെയ്ക്വാഡ് വ്യക്തമാക്കി. അതേ സമയം ഹോട്ട്സ്പോട്ടുകളിൽ താമസിക്കുന്ന 70,000ത്തിലധികം കുടുംബങ്ങൾക്ക് റേഷൻ വിതരണം ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.