കേരളം

kerala

ETV Bharat / bharat

പുല്‍വാമയില്‍ ഗ്രനേഡ് ആക്രമണം ;12 പ്രദേശവാസികള്‍ക്ക് പരിക്ക് - പുല്‍വാമ ആക്രമണം

സുരക്ഷാസേനയെ ലക്ഷ്യം വച്ചെറിഞ്ഞ ഗ്രനേഡ് പ്രദേശവാസികളുടെ സമീപത്ത് വീഴുകയായിരുന്നു

pulwama grenade attack  civilians injured  grenade attack jammu  Kakapora area  ഗ്രനേഡ് ആക്രമണം  പ്രദേശവാസികള്‍ക്ക് പരിക്ക്  പുല്‍വാമ ആക്രമണം  തീവ്രവാദി ആക്രമണം
പുല്‍വാമയില്‍ ഗ്രനേഡ് ആക്രമണത്തില്‍ 12 പ്രദേശവാസികള്‍ക്ക് പരിക്ക്

By

Published : Nov 18, 2020, 7:10 PM IST

ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 12 പ്രദേശവാസികള്‍ക്ക് പരിക്ക്. കാകപോറയില്‍ സുരക്ഷാസേനയെ ലക്ഷ്യം വച്ചെറിഞ്ഞ ഗ്രനേഡ് പ്രദേശവാസികളുടെ സമീപത്ത് വീഴുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. പൊലീസിന്‍റേയും സിആര്‍പിഎഫിന്‍റെയും സംഘത്തിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിന് പിന്നാലെ ഭീകരര്‍ക്കായി സുരക്ഷാ സേന പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചു.

ABOUT THE AUTHOR

...view details