പുൽവാമ ആക്രമണം : അറസ്‌റ്റിലായ യുവതിക്ക് നിർണായ പങ്കെന്ന് എൻഐഎ - പുൽവാമ ആക്രമണം
എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇൻഷ ജാൻ ഭീകരരെ സഹായിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചതായി വിശദീകരിക്കുന്നത്.
![പുൽവാമ ആക്രമണം : അറസ്‌റ്റിലായ യുവതിക്ക് നിർണായ പങ്കെന്ന് എൻഐഎ Pulwama Attack The 23-Year-Old Woman Helped The Terrorists Pulwama Attack Woman Helped The Terrorists nia പുൽവാമ ആക്രമണം എൻഐഎ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8571781-thumbnail-3x2-nia.jpg)
പുൽവാമ ആക്രമണം : അറസ്‌റ്റിലായ യുവതിക്ക് നിർണായ പങ്കെന്ന് എൻഐഎ
ന്യൂഡൽഹി :പുൽവാമ ഭീകരാക്രമണ കേസിൽ അറസ്‌റ്റിലായ ഏക വനിത ഇൻഷ ജാൻ ഭീകരരെ സഹായിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചെന്ന് ദേശീയ അന്വേഷണ ഏജൻസി. എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് പങ്ക് വിശദീകരിക്കുന്നത്. കൊല്ലപെട്ട ഭീകരൻ മുഹമദ് ഉമർ ഫാറുഖുമായി ഇൻഷ ജാൻ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടന്ന് എൻ.ഐ.എ കുറ്റപത്രത്തിൽ പറയുന്നു. പുൽവാമ ആക്രമണ സമയത്ത് മൂന്നിലധികം തവണ ജെയ്ഷെ ഭീകർ ഇവരുടെ വീട്ടിൽ താമസിച്ചിരുന്നതായും, നിരവധി സഹായങ്ങള്‍ ചെയ്‌തുകൊടുത്തതായും എൻ.ഐ.എ സമർപ്പിച്ച കുറ്റ പത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.