പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തത് 33 കൊവിഡ് രോഗികൾ. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 36,935 ആയി. ഇതിൽ 480 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. തുടർച്ചയായ പത്താം ദിവസവും പ്രദേശത്ത് കൊവിഡ് മരണങ്ങൾ സ്ഥീരികരിച്ചിട്ടില്ലെന്ന് ആരോഗ്യ കുടുംബക്ഷേമ ഡയറക്‌ടർ എസ്. മോഹൻ കുമാർ അറിയിച്ചു.
പത്താം ദിവസവും കൊവിഡ് മരണങ്ങളില്ലാതെ പുതുച്ചേരി - പുതുച്ചേരി കൊവിഡ് രോഗികൾ
ഇവിടെ മരണനിരക്ക് 1.65 ശതമാനവും രോഗമുക്തി നിരക്ക് 97.05 ശതമാനവുമാണ്
![പത്താം ദിവസവും കൊവിഡ് മരണങ്ങളില്ലാതെ പുതുച്ചേരി puduchery covid cases and death Puducherry covid death പുതുച്ചേരി കൊവിഡ് മരണം പുതുച്ചേരി കൊവിഡ് രോഗികൾ Puducherry covid](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9703469-thumbnail-3x2-covid.jpg)
പുതുച്ചേരി
ഇന്നലെ മാത്രം 2,926 സാമ്പിളുകളാണ് പുതുച്ചേരിയിൽ പരിശോധിച്ചത്. 72 രോഗികളുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. മരണനിരക്ക് 1.65 ശതമാനവും രോഗമുക്തി നിരക്ക് 97.05 ശതമാനവുമാണ്. ഇതുവരെ 4,00,323 സാമ്പിളുകളാണ് ഇവിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ 3,59,129 പേരുടെ പരിശോധന ഫലവും നെഗറ്റീവാണ്. ആകെ 35,846 പേർ രോഗമുക്തി നേടി. മരണ സംഖ്യ 609 ആയി തുടരുകയാണ്.