പുതുച്ചേരിയിലെ ആദ്യ കൊവിഡ് രോഗിയുടെ പരിശോധന ഫലം നെഗറ്റീവ് - പുതുച്ചേരി
ഇവർ രണ്ട് ദിവസത്തിനുള്ളിൽ ആശുപത്രി വിടുമെന്ന് ആരോഗ്യ കുടുംബക്ഷേമ ഡയറക്ടർ മോഹൻ കുമാർ പറഞ്ഞു
കൊവിഡ്
പുതുച്ചേരി: പുതുച്ചേരിയിലെ ആദ്യ കൊവിഡ് ബാധിത രോഗവിമുക്തയായി. മാഹി സ്വദേശിയുടെ പരിശോധന ഫലം നെഗറ്റീവാണെന്നും രോഗി സുഖം പ്രാപിച്ചെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി ഗവൺമെന്‍റ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന ഇവരുടെ മരുമകൾക്കും കൊറോണ പരിശോധന നടത്തിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇവർ രണ്ട് ദിവസത്തിനുള്ളിൽ ആശുപത്രി വിടുമെന്ന് ആരോഗ്യ കുടുംബക്ഷേമ ഡയറക്ടർ മോഹൻ കുമാർ പറഞ്ഞു. 68 കാരിയായ സ്ത്രീ ഈ മാസം ആദ്യം സൗദി അറേബ്യയിൽ നിന്നാണ് മാഹിയിലെത്തിയത്.