പുതുച്ചേരി: പ്ലാസ്റ്റിക് ഉപയോഗം കുറക്കാൻ ഒറ്റക്കെട്ടായി പോരാടുകയാണ് പുതുച്ചേരിയിലെ പിള്ളയാര്‍കുപ്പം ഗ്രാമവാസികൾ. അതിനായി നാട്ടുകാര്‍ തന്നെ മുൻകൈ എടുത്ത് പ്രത്യേക സംഘമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. വില്ലേജ് കൗൺസിലര്‍മാരും നാട്ടുകാരുമടങ്ങുന്ന സംഘമാണ് ഗ്രാമത്തെ പ്ലാസ്റ്റിക് വിമുക്തമാക്കാൻ ഒരു മനസോടെ പ്രവര്‍ത്തിക്കുന്നത്. തുണിയും പേപ്പറും കൊണ്ടുള്ള ബാഗുകൾ നിര്‍മിക്കാൻ ഗ്രാമവാസികൾക്ക് ഇവര്‍ പരിശീലനം നല്‍കുന്നു. തുണി സഞ്ചികളും പേപ്പര്‍ ബാഗുകളും കടകളില്‍ വിതരണം ചെയ്യുകയും പ്ലാസ്റ്റിക് കവറുകൾക്ക് പകരം ഇവ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പുതുച്ചേരി പരിസ്ഥിതി വകുപ്പിനൊപ്പമാണ് നാട്ടുകാരുടെ പ്രവര്‍ത്തനങ്ങൾ.
പ്ലാസ്റ്റിക് വിമുക്ത ഗ്രാമമായി പുതുച്ചേരിയിലെ പിള്ളയാര്‍ക്കുപ്പം
തുണി സഞ്ചികളും പേപ്പര്‍ ബാഗുകളും നിര്‍മിക്കാൻ നാട്ടിലെ എല്ലാ സ്ത്രീകൾക്കും ചെറുപ്പക്കാര്‍ക്കും പരിശീലനം നല്‍കുന്നു. പിള്ളയാര്‍ക്കുപ്പത്തെ ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിലും ഇവിടുത്തെ തദ്ദേശീയരുടെ പ്രവര്‍ത്തനങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
പിള്ളയാര്‍കുപ്പം 2010ല്‍ തന്നെ പ്ലാസ്റ്റിക് വിമുക്ത ഗ്രാമമായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ കടകളില്‍ നിന്ന് പോലും പൂര്‍ണമായും പ്ലാസ്റ്റിക് ക്യാരിബാഗുകൾ ഒഴിവാക്കിയിരിക്കുകയാണ് ഇവര്‍. തുണി സഞ്ചികളും പേപ്പര്‍ ബാഗുകളും നിര്‍മിക്കാൻ നാട്ടിലെ എല്ലാ സ്ത്രീകൾക്കും ചെറുപ്പക്കാര്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. അങ്ങനെ പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്ത ഗ്രാമമായി പിള്ളയാര്‍കുപ്പം മാറിയിരിക്കുകയാണെന്ന് പുതുച്ചേരി സർക്കാർ പരിസ്ഥിതി എഞ്ചിനീയർ സുരേഷ് പറഞ്ഞു. പിള്ളയാര്‍കുപ്പത്തെ ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിലും ഇവിടുത്തെ തദ്ദേശീയരുടെ പ്രവര്‍ത്തനങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്.