പുതുച്ചേരി: പുതുച്ചേരിയിൽ 30 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ പുതുച്ചേരിയിലെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 246 ആയി ഉയർന്നു.25 പേരെ ഇന്ദിരാഗാന്ധി ഗവൺമെന്‍റ് മെഡിക്കൽ കോളേജ് ആശുപ്രത്രിയിലും മൂന്ന് പേരെ ജിപ്‌മെറിലും രണ്ട് പേരെ കാരൈക്കലിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.നിലവിൽ 131 പേർ ചികിൽസയിൽ കഴിയുന്നുണ്ട്.
പുതുച്ചേരിയിൽ 30 കൊവിഡ് കേസുകൾ കൂടി - പുതുച്ചേരിയിൽ
പുതുച്ചേരിയിലെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 246 ആയി
![പുതുച്ചേരിയിൽ 30 കൊവിഡ് കേസുകൾ കൂടി Puducherry 30 new virus cases പുതുച്ചേരിയിൽ 30 കൊവിഡ് കേസുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-05:11-covid-latest-1706newsroom-1592394043-76.jpg)
പുതുച്ചേരിയിൽ 30 കൊവിഡ് കേസുകൾ കൂടി
ജിപ്‌മെറോണിൽ ചൊവ്വാഴ്ച വൈകുന്നേരം ഒരു വൃദ്ധൻ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ പുതുച്ചേരിയിൽ കൊവിഡ് മരണസംഖ്യ അഞ്ച് ആയി. ചെന്നൈയിൽ നിന്നും പുതുച്ചേരിയിൽ വരുന്ന ആളുകളും ഈ മഹാമാരിയുടെ വ്യാപനത്തിന് കാരണമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി മല്ലടി കൃഷ്ണ റാവു പറഞ്ഞു. ഇത് ഗുരുതരമായ ആശങ്ക സൃഷ്ടിക്കുന്നു. നിലവിലെ സാഹചര്യത്തിൽ സാമൂഹിക അകലം, ശുചിത്വം, മുഖംമൂടി ധരിക്കുക തുടങ്ങിയ മാനദണ്ഡങ്ങൾ പാലിച്ച് സർക്കാരുമായുള്ള സഹകരണം വർദ്ധിപ്പിക്കാനും മന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.