പുതുച്ചേരിയിൽ 24 മണിക്കൂറിനിടെ 511 കൊവിഡ് ബാധിതര്‍; എട്ട് മരണം - corona
പുതുച്ചേരിയിലെ മരണ നിരക്ക് 1.51 ശതമാനമാണ്
പുതുച്ചേരിയിൽ 24 മണിക്കൂറിനിടെ 511 കൊവിഡ് ബാധിതര്‍; 8 മരണം
പുതുച്ചേരി: പുതുച്ചേരിയില്‍ 511 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ എട്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കേസുകളുടെ എണ്ണം 11,930 ആയി. 7,486 പേര്‍ ഇതുവരെ രോഗമുക്തരായി. ആകെ മരണനിരക്ക് 180 ആയി. 213 പേരെ ബുധനാഴ്ച ഡിസ്ചാർജ് ചെയ്തു. ആരോഗ്യ ബുള്ളറ്റിൻ പ്രകാരം പുതുച്ചേരിയിലെ മരണ നിരക്ക് 1.51 ശതമാനമാണ്.