പുതുച്ചേരിയില്‍ 246 പേര്‍ക്ക് കൂടി കൊവിഡ് - COVID-19
ഇതുവരെ 4572 പേര്‍ക്കാണ് പുതുച്ചേരിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
പുതുച്ചേരി: പുതുതായി 246 പേര്‍ക്ക് കൂടി പുതുച്ചേരിയില്‍ കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ഒരാള്‍ കൊവിഡ് മൂലം മരിക്കുകയും 287 പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിടുകയും ചെയ്‌തു. ഇതുവരെ 4572 പേര്‍ക്കാണ് പുതുച്ചേരിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 567 പേര്‍ ഇതുവരെ പുതുച്ചേരിയില്‍ കൊവിഡ് മൂലം മരിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ 63,509 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 730 പേര്‍ മരിക്കുകയും ചെയ്‌തു. ഇതുവരെ 72,39,390 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്.