പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ കേന്ദ്രം പ്രഖ്യാപിച്ച പ്രകാരം മെയ് 17 വരെ ലോക്ക് ഡൗണ്‍ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി വി നാരായണ സ്വാമി കാബിനറ്റ് മന്ത്രിമാരുടെ യോഗത്തിലാണ് ലോക്ക ഡൗണ്‍ നീട്ടാന്‍ തീരുമാനമെടുത്തത്. നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലാത്ത മേഖലകളിലെ മാനദണ്ഡങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വ്യവസായങ്ങള്‍ക്കും തിങ്കളാഴ്‌ച മുതല്‍ ജോലി പുനരാരംഭിക്കാന്‍ അനുമതിയുണ്ടെന്നും യൂണിറ്റുകള്‍ പുനരാരംഭിക്കുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാഹിയും പുതുച്ചേരിയും നിലവില്‍ ഓറഞ്ച് സോണിലാണ്. കാരായ്‌ക്കല്‍,യാനം എന്നിവിടങ്ങളില്‍ ഗ്രീന്‍ സോണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പുതുച്ചേരിയില്‍ മെയ് 17 വരെ ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനം - പുതുച്ചേരിയില്‍ മെയ് 17 വരെ ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനം
നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലാത്ത മേഖലകളിലെ മാനദണ്ഡങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
കടകള്‍, ഹോട്ടലുകള്‍ മറ്റ് സ്ഥാപനങ്ങള്‍ എന്നിവക്ക് രാവിലെ 6മുതല്‍ വൈകുന്നേരം 5വരെ പ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ട്. എന്നാല്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്നും സാനിറ്റൈസറുകള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. മദ്യവിൽപ്പന ശാലകൾ വീണ്ടും തുറക്കുന്ന കാര്യത്തിൽ മന്ത്രിസഭ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാർ ഓഫീസുകളും തിങ്കളാഴ്ച മുതൽ പ്രവർത്തിക്കും. ഗ്രൂപ്പ് എ, ബി വിഭാഗങ്ങളിൽ വരുന്ന എല്ലാ ഉദ്യോഗസ്ഥരും ഓഫീസുകളിൽ ഹാജരാകണം. സി വിഭാഗത്തിൽ വരുന്ന 33 ശതമാനം ഉദ്യോഗസ്ഥരും ഓഫീസിൽ ഹാജരാകണമെന്ന് നിര്‍ദേശമുണ്ട്.
പുതുച്ചേരിയില്‍ ഇതുവരെ 5 കണ്ടെയ്‌ന്‍മെന്‍റ് സോണുകളാണ് പ്രഖ്യപിച്ചിട്ടുള്ളത്. ആര്യങ്കപുരം,മുതിയാല്‍പേട്ട്,റെഡ്ഡിയാര്‍ പാളയം,തിരുവന്ദാര്‍ കോവില്‍,തിരുകാനൂര്‍ എന്നിവിടങ്ങളാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ വ്യവസായശാലകള്‍ക്കും കടകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. അയല്‍ ജില്ലകളായ തമിഴ്‌നാട്ടിലെ വില്ലുപുരത്തും കുഡല്ലൂരിലും കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ അതീവ ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അതിര്‍ത്തികള്‍ സീല്‍ ചെയ്‌തിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.