ജീവനക്കാരന് കൊവിഡ്; പുതുച്ചേരി മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചു - കൊവിഡ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 87 പേര്‍ക്കാണ് പുതുച്ചേരിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
![ജീവനക്കാരന് കൊവിഡ്; പുതുച്ചേരി മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചു Puducherry COVID-19 V Narayanasamy ഓഫീസ് അടച്ചു പുതുച്ചേരി മുഖ്യമന്ത്രി ജീവനക്കാരന് കൊവിഡ് കൊവിഡ് പുതുച്ചേരി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7796755-596-7796755-1593266482469.jpg)
പുതുച്ചേരി: പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസാമിയുടെ ഓഫീസ് രണ്ട് ദിവസത്തേക്ക് അടച്ചിടും. ഓഫീസ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അടച്ചിടുന്നത്. രോഗം ബാധിച്ചയാളെ വെള്ളിയാഴ്‌ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 87 പേര്‍ക്കാണ് പുതുച്ചേരിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒരാൾ തന്‍റെ ഓഫീസ് ജീവനക്കാരനാണെന്ന് മുഖ്യമന്ത്രിയാണ് വീഡിയോയിലൂടെ അറിയിച്ചത്. രോഗം പടരാതിരിക്കാൻ ഓഫീസ് അണുവിമുക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുച്ചേരിയില്‍ 619 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 10 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.