കേരളം

kerala

ETV Bharat / bharat

ജെ. അൻപഴകന്‍റെ നിര്യാണത്തിൽ അനുശോചിച്ച്‌ പുതുച്ചേരി മുഖ്യമന്ത്രി - പുതുച്ചേരി മുഖ്യമന്ത്രി

ദ്രാവിഡ പ്രസ്ഥാനത്തിന്‍റെ ശക്തനായ നേതാവും ഡി‌എം‌കെയുടെ തൂണുമായിരുന്നു അൻപഴകൻ എന്ന് നാരായണസ്വാമി.

TN MLA J Anbazhagan Puducherry CM of TN MLA J Anbazhagan പുതുച്ചേരി മുഖ്യമന്ത്രി ജെ. അൻപഴഗന്റെ നിര്യാണം Mapping*
Death

By

Published : Jun 10, 2020, 4:16 PM IST

പുതുച്ചേരി: ഡിഎംകെ എംഎല്‍എ ജെ. അൻപഴകൻ കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച്ച രാവിലെയാണ് 61കാരനായ അൻപഴകൻ അന്തരിച്ചത്.

ദ്രാവിഡ പ്രസ്ഥാനത്തിന്‍റെ ശക്തനായ നേതാവും ഡി‌എം‌കെയുടെ തൂണുമായിരുന്നു അൻപഴകൻ എന്ന് നാരായണസ്വാമി അനുശോചിച്ചു. അദ്ദേഹത്തിന്‍റെ മരണം ഡിഎംകെ പ്രസിഡന്‍റ് എം.കെ സ്റ്റാലിന് വ്യക്തിപരമായി വലിയ നഷ്ടമാകുമെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് കൂടിയായ നാരായണസ്വാമി പറഞ്ഞു.

ABOUT THE AUTHOR

...view details