പുതുച്ചേരി: പുതുതായി 26 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ പുതുച്ചേരിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 37,270 ആയി. 24 മണിക്കൂറിൽ 1,651 കൊവിഡ് പരിശോധനയാണ് നടത്തിയത്. കൊവിഡ് ബാധിച്ച് 70കാരൻ മരിച്ചതോടെ പുതുച്ചേരിയിലെ ആകെ കൊവിഡ് മരണം 615 ആയി.
പുതുച്ചേരിയിൽ 26 പേർക്ക് കൊവിഡ്
പുതുച്ചേരിയിൽ 24 മണിക്കൂറിൽ 1,651 കൊവിഡ് പരിശോധനയാണ് നടത്തിയത്.
പുതുച്ചേരിയിൽ 26 പേർക്ക് കൊവിഡ്
മാഹിയിൽ 14, പുതുച്ചേരിയിൽ ഒമ്പത്, യാനത്ത് മൂന്ന് എന്നിങ്ങനെയാണ് പുതിയ കൊവിഡ് ബാധിതർ. കാരക്കലിൽ പുതുതായി ആർക്കും കൊവിഡ് റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇതുവരെ 4.21 ലക്ഷം കൊവിഡ് പരിശോധന നടത്തിയെന്നും 3.79 ലക്ഷം കൊവിഡ് പരിശോധനകളും നെഗറ്റീവാണെന്നും അധികൃതർ വ്യക്തമാക്കി. 36,263 പേർ ഇതുവരെ രോഗമുക്തി നേടി.