തുടർച്ചയായി പബ്ജി കളിച്ച യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു - പബ്ജി ഗെയിമിന് അടിമ
കളിക്കിടയിലുള്ള അമിതാവേശം കാരണം ശരീരത്തിൽ രക്തയോട്ടം നിലച്ചതാണ് ഹൃദയാഘാതത്തിന് കാരണമായതെന്ന് ഡോക്ടർ പറഞ്ഞു
മുബൈ:മഹാരാഷ്ട്രയിൽ തുടർച്ചയായി പബ്ജി കളിച്ച യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പൂനെക്കടുത്ത് റാവത്തിൽ 27കാരനായ ഹർഷൽ ദേവിദാസാണ് മരിച്ചത്. പബ്‌ജി മൊബൈൽ ഗെയിമിന്‍റെ അടിമയായിരുന്ന യുവാവ് കളിക്കിടെ നിലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കളിക്കിടയിലുള്ള അമിതാവേശം കാരണം ശരീരത്തിൽ രക്തയോട്ടം നിലച്ചതാണ് ഹൃദയാഘാതത്തിന് കാരണമായതെന്ന് ഡോക്ടർ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി പബ്‌ജി അടിമയായിരുന്ന ഹർഷാൽ ജോലിക്ക് പോയിരുന്നില്ല.