ന്യൂഡൽഹി: രാജ്യത്ത് പബ്‌ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചു. ഇന്ത്യയുടെ പരമാധികാരം, സമഗ്രത, പ്രതിരോധം, രാജ്യസുരക്ഷ എന്നിവക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ഐടി മന്ത്രാലയത്തിന്‍റെ നടപടി. ഐടി നിയമത്തിന്‍റെ 69 എ വകുപ്പ് പ്രകാരമാണ് ആപ്ലിക്കേഷനുകൾ നിരോധിച്ചതെന്നാണ് ഐടി മന്ത്രാലയത്തിന്‍റെ വിശദീകരണം. അതിർത്തിയില്‍ സ്ഥിതിഗതികൾ വഷളാകുന്നതിനിടെയാണ് ഐടി മന്ത്രാലയത്തിന്‍റെ പുതിയ നീക്കം. ആൻഡ്രോയിഡിലും ഐഒഎസിലും ഉള്ള ചൈനീസ് ആപ്പുകൾ ഉപഭോക്താക്കളുടെ വിവരങ്ങൾ ദുരൂപയോഗം ചെയ്യുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ടിക് ടോക് ഉൾപ്പെടെയുള്ള ആപ്പുകൾ നേരത്തെ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു.
ഇന്ത്യയിൽ പബ്‌ജി നിരോധിച്ചു - pubg banned in India
ഇന്ത്യയിൽ പബ്‌ജി നിരോധിച്ചു
17:23 September 02
പബ്‌ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചു.
Last Updated : Sep 2, 2020, 7:24 PM IST