ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ഫോര്‍വേഡ് പോസ്റ്റില്‍ പഞ്ചാബി പാട്ടുകള്‍ ഉച്ച ഭാഷിണിയില്‍ വെച്ച് ചൈനീസ് സൈന്യം. ചൈനീസ് സൈന്യം ഉച്ചഭാഷിണി സ്ഥാപിച്ച ഫിംഗര്‍-4 പോസ്റ്റ് ഇന്ത്യൻ സൈനികരുടെ നിരന്തരമായ നിരീക്ഷണത്തിലാണ്. ഇന്ത്യൻ സൈനികരുടെ ശ്രദ്ധ തിരിക്കുന്നതിനാണ് ചൈനീസ് നീക്കമെന്ന് ആര്‍മി വൃത്തങ്ങള്‍ അറിയിച്ചു.
അതിര്‍ത്തിയില്‍ ഉച്ചഭാഷിണിയില്‍ പഞ്ചാബി പാട്ടുകള്‍ വെച്ച് ചൈനീസ് സൈന്യം - psychological warfare tactics
ചൈനീസ് സൈന്യം ഉച്ചഭാഷിണി സ്ഥാപിച്ച ഫിംഗര്‍-4 പോസ്റ്റ് ഇന്ത്യൻ സൈനികരുടെ നിരന്തരമായ നിരീക്ഷണത്തിലാണ്.

അതിര്‍ത്തിയില്‍ ഉച്ചഭാഷിണിയില്‍ പഞ്ചാബി പാട്ടുകള്‍ വെച്ച് ചൈനീസ് സൈന്യം
സെപ്റ്റംബർ എട്ടിന് ഇരുരാജ്യങ്ങളിലെയും സൈനികർ തമ്മിൽ നൂറിലധികം തവണ വെടിവയ്‌പ് നടന്നിരുന്നു. അതിർത്തി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിനായി മോസ്കോയിൽ പോയപ്പോഴാണ് സംഭവം. ഓഗസ്റ്റ് 29 നും 31 ഇടയില്‍ ബാങ്ക് ഓഫ് പാങ്കോങ്ങ് തടാകത്തിന് സമീപം ചൈന കടന്നു കയറ്റത്തിന് ശ്രമിച്ചത് ഇന്ത്യന്‍ സൈന്യം തടഞ്ഞിരുന്നു. പിന്നീട് സെപ്‌റ്റംബര്‍ 7 ന് മുഖ്‌താരിയില്‍ ചൈന വീണ്ടും ആക്രമണം നടത്തി.