കേരളം

kerala

ETV Bharat / bharat

പാവപ്പെട്ടവർക്ക് സൗജന്യമായി ആവശ്യസാധനങ്ങൾ നൽകണം: മായാവതി - ലോക്ക്‌ഡൗൺ

21 ദിവസം ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും സൗജന്യമായോ കുറഞ്ഞ വിലയ്‌ക്കോ ആവശ്യസാധനങ്ങൾ നൽകണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് മായാവതി അഭ്യർഥിച്ചു.

Mayawati  Essential Commodities  India Lockdown  COVID 19 Pandemic  Novel Coronavirus Outbreak  Labourers  പാവപ്പെട്ടവർക്ക് സൗജന്യമായി ആവശ്യസാധനങ്ങൾ നൽകണം  മായാവതി  ലോക്ക്‌ഡൗൺ  ഉത്തർപ്രദേശ്
പാവപ്പെട്ടവർക്ക് സൗജന്യമായി ആവശ്യസാധനങ്ങൾ നൽകണം: മായാവതി

By

Published : Mar 25, 2020, 2:50 PM IST

ലക്‌നൗ: രാജ്യത്തെ പാവപ്പെട്ടവർക്ക് സൗജന്യമായി ആവശ്യസാധനങ്ങൾ നൽകണമെന്ന് ബിഎസ്‌പി അധ്യക്ഷ മായാവതി കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി 21 ദിവസം ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും സൗജന്യമായോ കുറഞ്ഞ വിലയ്‌ക്കോ ആവശ്യസാധനങ്ങൾ നൽകണമെന്ന് എല്ലാ സർക്കാരുകളോടും അഭ്യർഥിക്കുന്നതായി മായാവതി ട്വിറ്ററിൽ കുറിച്ചു.

ലോക്ക്ഡൗൺ കാലയളവിൽ അവശ്യ സേവനങ്ങളും സാധനങ്ങളുടെ ലഭ്യതയും പൊതുജനങ്ങൾക്ക് ലഭ്യമാകുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനസർക്കാരുകളോട് ആവശ്യപ്പെട്ടു. വിപണിയിൽ അവശ്യവസ്‌തുക്കളുടെ ലഭ്യതയുണ്ടോയെന്ന് സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്നും ഈ കാലയളവിൽ ഭക്ഷ്യവസ്‌തുക്കൾക്ക് വില കൂട്ടുന്ന വ്യാപാരികൾക്കെതിരെ കടുത്ത നടപടയെടുക്കുമെന്നും കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാൻ അറിയിച്ചു.

ABOUT THE AUTHOR

...view details