ന്യൂഡൽഹി: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്ത് ലോക്‌ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ അടിയന്തരമായി പാവങ്ങൾക്കും ദിവസ ജോലിക്കാർക്കും സാമ്പത്തിക സഹായം നൽകണമെന്ന് രാഹുൽ ഗാന്ധി. നേരിട്ട് പണ കൈമാറ്റം നടത്തിയില്ലെങ്കിൽ രാജ്യത്ത് അരാജകത്വം ഉടലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെ തുടർന്ന് നഷ്‌ടം നേരിടുന്ന കമ്പനികൾക്ക് നികുതിയിളവും സാമ്പത്തിക സഹായവും നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസ ജോലിക്കാർക്ക് സാമ്പത്തിക സഹായം ഉടൻ ലഭ്യമാക്കണമെന്ന് രാഹുൽ ഗാന്ധി - കൊറോണ
രാജ്യം കൊവിഡിന് എതിരായ യുദ്ധത്തിലാണെന്നും കൂടുതൽ സംവിധാനങ്ങളോട് കൂടിയ ആശുപത്രികൾ നിർമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
![ദിവസ ജോലിക്കാർക്ക് സാമ്പത്തിക സഹായം ഉടൻ ലഭ്യമാക്കണമെന്ന് രാഹുൽ ഗാന്ധി Rahul Gandhi COVID-19 Rahul Gandhi on COVID-19 COVID-19 lockdown ദിവസ ജോലിക്കാർ സാമ്പത്തിക സഹായം രാഹുൽ ഗാന്ധി കൊവിഡ് കൊറോണ അരാജകത്വം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6541160-140-6541160-1585153333696.jpg)
ദിവസ ജോലിക്കാർക്ക് സാമ്പത്തിക സഹായം ഉടൻ ലഭ്യമാക്കണമെന്ന് രാഹുൽ ഗാന്ധി
കൊവിഡിന് എതിരായ യുദ്ധത്തിലാണ് രാജ്യമെന്നും കാഷ്വാലിറ്റി കുറക്കാനാണ് ശ്രമിക്കേണ്ടതെന്നും രോഗബാധിതരെ തിരിച്ചറിയുന്നതിനും ചികിത്സിക്കുന്നതിനുമായി പരിശോധന വിപുലീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നഗരങ്ങളിൽ കൂടുതലായും ഐസിയു സംവിധാനത്തോട് കൂടിയ എമർജൻസി ഫീൽഡ് ആശുപത്രികൾ നിർമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.