കൊല്‍ക്കത്ത: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ തൊഴിലാളികളെ തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അമിത് ഷാക്കെതിരെ രൂക്ഷ വിര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ആഴ്ച്ചകളോളം മിണ്ടാതിരുന്ന ശേഷം അമിത് ഷാ 'ഒരു കെട്ട് കള്ളങ്ങളുമായി' പുറത്തിറങ്ങിയിരിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി പറഞ്ഞു.
അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് - അതിഥി തൊഴിലാളികള്‍
ആഴ്ച്ചകളോളം മിണ്ടാതിരുന്ന ശേഷം അമിത് ഷാ 'ഒരു കെട്ട് കള്ളങ്ങളുമായി' പുറത്തിറങ്ങിയിരിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി പറഞ്ഞു.
![അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് TMC Amit Sha migrants' trains West Bengal government Abhishek Banerjee Mamata Banerjee അമിത് ഷാ മമതാ ബാനര്‍ജി അഭിഷേക് ബാനര്‍ജി അതിഥി തൊഴിലാളികള്‍ ശ്രമിക്ക് സ്പെ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7125938-thumbnail-3x2-stu.jpg)
ബംഗാളിന് പുറത്ത് കുടുങ്ങിയ തൊഴിലാളികളെ തിരികെ എത്തിക്കാനുള്ള ട്രെയിന്‍ സംവിധാനം പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഉപയോഗിച്ചില്ലെന്ന് കാണിച്ച് അമിത് ഷാ മമതാ ബാനര്‍ജിക്ക് കത്തെഴുതിയിരുന്നു. കേന്ദ്ര സര്‍ക്കാറിന് സംസ്ഥാനം ആവശ്യമായ പിന്തുണ നല്‍കുന്നില്ലെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ഷാ കള്ളം പറയുകയാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച അദ്ദേഹം മാപ്പ് പറയണമെന്നും മമതാ ബാനര്‍ജിയുടെ മരുമകന്‍ കൂടിയായ അഭിഷേക് ബാനര്‍ജി ട്വീറ്റ് ചെയ്തു.
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ തൊഴിലാളികളെ തിരികെ എത്തിക്കുന്നതിനായി ശ്രമിക്ക് സ്പെഷല്‍ ട്രെയിന്‍ സംവിധാനം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ സംവിധാനം ഉപേയാഗിച്ച് രണ്ട് ലക്ഷത്തോളം തൊഴിലാളികള്‍ നാട്ടിലെത്തിയെന്നാണ് അമിത് ഷാ അഭിപ്രായപ്പെട്ടത്.