കേരളം

kerala

ETV Bharat / bharat

പാർലമെന്‍റിൽ ബഹളം; രമ്യ ഹരിദാസിന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി - Maharashtra Government formation

പ്ലക്കാർഡുയര്‍ത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച ടി.എന്‍. പ്രതാപനെയും ഹൈബി ഈഡനെയും ഒരു ദിവസത്തേക്ക് സഭാ നടപടികളിൽ നിന്ന് സ്പീക്കര്‍ മാറ്റി നിര്‍ത്തി.

പാർലമെന്‍റിൽ ബഹളം; രമ്യ ഹരിദാസിന് നേരെ കയ്യേറ്റ ശ്രമം

By

Published : Nov 25, 2019, 2:20 PM IST

Updated : Nov 25, 2019, 2:34 PM IST

ന്യൂഡൽഹി: മഹാരാഷ്ട്ര വിഷയത്തിൽ പാർലമെന്‍റിൽ പ്രതിപക്ഷ ബഹളം. സഭയുടെ നടുത്തളത്തിൽ ഇറങ്ങി ബാനർ ഉയർത്തി പ്രതിഷേധിച്ച അംഗങ്ങളെ പിന്തിരിപ്പിക്കാൻ മാര്‍ഷൽമാരെ നിയോഗിച്ചത് സംഘര്‍ഷത്തിനിടയാക്കി. കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച് രമ്യ ഹരിദാസ് സ്പീക്കര്‍ക്ക് പരാതി നൽകി.

ജനാധിപത്യം കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് എഴുതിയ ബാനര്‍ ലോക്സഭയിൽ ഉയര്‍ത്തിയതിന് ഹൈബി ഈഡനെയും ടിഎൻ പ്രതാപനേയും ഒരു ദിവസത്തേക്ക് സഭാ നടപടികളിൽ നിന്ന് സ്പീക്കര്‍ മാറ്റി നിര്‍ത്തി.

ജനാധിപത്യം കൊല്ലപ്പെടുന്നതാണ് മഹാരാഷ്ട്രയിൽ കണ്ടതെന്ന് രാഹുൽ ഗാന്ധി എംപി ലോക്സഭയിൽ പറഞ്ഞു. രാഹുലിന്‍റെ പ്രസ്താവന ഏറ്റെടുത്ത പ്രതിപക്ഷ എംപിമാർ മുദ്രാവാക്യങ്ങളുമായി പാർലമെന്‍റിന്‍റെ നടുത്തളത്തിൽ ഇറങ്ങിയതാണ് ബഹളത്തിന് കാരണമായത്.

Last Updated : Nov 25, 2019, 2:34 PM IST

ABOUT THE AUTHOR

...view details