ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ തള്ളി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ മുഖ്‌താര്‍ അബ്ബാസ് നഖ്‌വി. പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ബാഹ്യ പിന്തുണയോടെയുള്ള പ്രചാരണങ്ങളാണ്. നിയമം പൗരത്വം നല്‍കാനുള്ളതാണെന്നും ആരുടേയും പൗരത്വം നഷ്ടമാകില്ലെന്നും നഖ്‌വി പറഞ്ഞു.
പൗരത്വ പ്രക്ഷോഭത്തിന് പിന്നില്‍ ബാഹ്യ പിന്തുണയുള്ള പ്രചാരണങ്ങൾ; മുഖ്‌താര്‍ അബ്ബാസ് നഖ്‌വി - പൗരത്വ പ്രതിഷേധം
നുണ വിജയിക്കുമെന്ന തത്വത്തിലൂടെ രാജ്യത്തിന്‍റെ മതേതരത്വത്തേയും ഐക്യത്തേയും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് നഖ്‌വി പറഞ്ഞു
നുണ വിജയിക്കുമെന്ന തത്വത്തിലൂടെ രാജ്യത്തിന്‍റെ മതേതരത്വത്തേയും ഐക്യത്തേയും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത്തരം ഗൂഢാലോചനകള്‍ വിജയിക്കില്ല. രാജ്യത്തെ യുവാക്കള്‍ വ്യാജ പ്രചരണങ്ങളില്‍ വീഴരുത്. സാമുദായിക ഐക്യവും സമാധാനവും ശക്തിപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഓരോ ഇന്ത്യക്കാരന്‍റേയും ഭരണഘടനാപരവും മതപരവും സാമൂഹികവുമായ എല്ലാ അവകാശങ്ങളും സുരക്ഷിതമാണ്. പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള ഒരു നിയമവും ഇന്ത്യക്കാരുടെ പൗരത്വത്തിന് ഭീഷണിയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.