കേരളം

kerala

ETV Bharat / bharat

വേദാന്ത സ്റ്റെര്‍ലൈറ്റ് കമ്പനിക്ക് തിരിച്ചടി; ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി - റദ്ധാക്കി

ജസ്റ്റിസ് രോഹിംഗ്ടണ്‍ നരിമാന്‍, നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കേസില്‍ ഫെബ്രുവരി 7ന് വാദം പൂര്‍ത്തിയായിരുന്നു.

വേദാന്ത സ്റ്റെര്‍ലൈറ്റ് കമ്പനിക്ക് തിരിച്ചടിയായി യൂണിറ്റ് തുറക്കാനുള്ള ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി റദ്ധാക്കി

By

Published : Feb 18, 2019, 12:28 PM IST

സ്റ്റെര്‍ലൈറ്റ് യൂണിറ്റ് വീണ്ടും തുറക്കാന്‍ അനുമതി നല്‍കിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും വേദാന്തയ്ക്കും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. കമ്പനിക്ക് വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളിലാണ് സുപ്രീംകോടതി വിധി.

ഈ കേസിൽ ഇടപെടാൻ ദേശീയ ഹരിത ട്രൈബ്യൂണലിന് അധികാരമില്ലെന്ന് പറഞ്ഞ സുപ്രീംകോടതി തമിഴ്‍നാട് സര്‍ക്കാരിനോടും വേദാന്ത ഗ്രൂപ്പിനോടും മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ നിര്‍ദ്ദേശിച്ചു. ഇതോടെ സ്റ്റെര്‍ലൈറ്റ് പ്ളാന്‍റ് തൽക്കാലം അടഞ്ഞുതന്നെ കിടക്കുമെന്നുറപ്പായി. സ്റ്റെര്‍ലൈറ്റ് കമ്പനിയാണ് പ്രദേശത്ത് വായു-ജല മലിനീകരണങ്ങള്‍ക്ക് കാരണമെന്നും പ്ലാന്‍റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും കാണിച്ച് തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എംഡിഎംകെ നേതാവ് വൈകോ ഉള്‍പ്പെടെയുള്ളവരാണ് പ്ലാന്‍റിന്‍റെ അടച്ചുപൂട്ടല്‍ ആവശ്യപ്പെട്ട് ഹര്‍ജികള്‍ നല്‍കിയത്.

സ്റ്റെർലൈറ്റ് പ്ളാന്‍റിൽ നിന്ന് ഉയരുന്ന വിഷപ്പുക അന്തരീക്ഷ മലിനീകരണം രൂക്ഷമാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധമായിരുന്നു നടന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ ഉണ്ടായ പൊലീസ് വെടിവെപ്പിൽ കഴിഞ്ഞ മെയിൽ 13 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ തമിഴ്‍നാട് സര്‍ക്കാര്‍ തന്നെ പ്ളാന്‍റിനുള്ള ലൈസൻസ് റദ്ദാക്കുകയായിരുന്നു.

ABOUT THE AUTHOR

...view details