കാർഷിക നിയമത്തിനെതിരെ തമിഴ് നാട്ടിൽ പ്രതിഷേധം - കാർഷിക നിയമത്തിനെതിരെ പ്രതിഷേധം
ബിജെപി കർഷകർക്ക് എതിരാണെന്ന് ഡിഎംകെ അധ്യക്ഷൻ സ്റ്റാലിൻ.
![കാർഷിക നിയമത്തിനെതിരെ തമിഴ് നാട്ടിൽ പ്രതിഷേധം ബിജെപി കർഷകർക്ക് എതിരാണെന്ന് ഡിഎംകെ അധ്യക്ഷൻ സ്റ്റാലിൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-03:33:30:1601287410-768-512-01-36-14-1594886774-tn-che-01-dmk-district-sec-meeting-script-visuals-7202287-16072020130814-1607f-1594885094-705-2809newsroom-1601256099-98-2809newsroom-1601286600-650.jpeg)
ചെന്നൈ: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമത്തിന് എതിരെ തമിഴ്നാട്ടിൽ ഡിഎംകെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളുടെ വ്യാപക പ്രതിഷേധം. കാഞ്ചീപുരത്ത് കർഷകരുമായി ഡിഎംകെ പാർട്ടി അധ്യക്ഷൻ സ്റ്റാലിൻ ചർച്ച നടത്തി. ബിജെപി, കർഷകർക്ക് എതിരാണെന്നും സ്റ്റാലിൻ കാഞ്ചീപുരത്ത് നടന്ന പ്രതിഷേധ പരിപാടിയിൽ പറഞ്ഞു.
പാർലമെൻ്റ് പാസാക്കിയ കർഷക ബില്ലുകളിൽ ഏതാണ് കർഷകർക്ക് ഉപകാരപ്രദമായതെന്ന് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും വ്യക്തമാക്കണമെന്ന് എംഡിഎംകെ നേതാവും എംപിയുമായ വൈക്കൊ ചെന്നൈയിൽ പറഞ്ഞു. തമിഴ്നാട്ടിൽ എഡിഎംകെ ബിജെപിയുടെ അടിമയാണെന്നും അദ്ദേഹം ആരോപിച്ചു.