ന്യൂഡൽഹി: രാജ്യത്ത് മെയ് 25 മുതൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ സർവീസുകൾ പുനരാരംഭിക്കാനായി തയ്യാറെടുക്കുകയാണ് എല്ലാ വിമാന കമ്പനികളും. വിമാനങ്ങൾ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുന്നത് മുതൽ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നത് വരെയുള്ള ഓരോ കാര്യങ്ങളും വിമാന കമ്പനികൾ ശ്രദ്ധിക്കുന്നുണ്ട്.
തിങ്കളാഴ്ച മുതൽ വിമാന സർവീസുകൾ; തയ്യാറെടുപ്പുകളുമായി ആഭ്യന്തര വിമാന കമ്പനികൾ - domestic
മെയ് 25 തിങ്കളാഴ്ച മുതലാണ് വിമാന സർവീസുകൾ പുനരാരംഭിക്കുക
![തിങ്കളാഴ്ച മുതൽ വിമാന സർവീസുകൾ; തയ്യാറെടുപ്പുകളുമായി ആഭ്യന്തര വിമാന കമ്പനികൾ ആഭ്യന്തര വിമാന സർവീസുകൾ മെയ് 25 തിങ്കളാഴ്ച വിമാന കമ്പനികൾ Airlines domestic Airlines prepare to resume domestic ops](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7302113-149-7302113-1590133971016.jpg)
തിങ്കളാഴ്ച മുതൽ വിമാന സർവീസുകൾ; തയ്യാറെടുത്ത് ആഭ്യന്തര വിമാന കമ്പനികൾ
ക്യാബിൻ ക്രൂ സ്റ്റാവ് അംഗങ്ങൾക്ക് ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും പേഴ്‌സണൽ പ്രൊട്ടക്റ്റീവ് ഉപകരണങ്ങൾ (പിപിഇ) നിർബന്ധമാക്കും. ഓരോ 24 മണിക്കൂറിലും അണുനാശിനി ഉപയോഗിച്ച് വിമാനങ്ങൾ വൃത്തിയാക്കും. ഗോഎയർ ഒഴികെയുള്ള മറ്റെല്ലാ വിമാന കമ്പനികളും സർവീസ് ആരംഭിക്കുന്നതിനായി ബുക്കിംഗ് ആരംഭിച്ചു.