കൊല്‍ക്കത്ത : ജനാധിപത്യ രാജ്യമായ ഇന്ത്യ കടുത്ത അടിയന്തരാവസ്ഥ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. ഭരണഘടന അനുവദിച്ചിട്ടുള്ള എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്ന് മമത ജനങ്ങളോട് ആവശ്യപ്പെട്ടു.
ജനാധിപത്യം സംരക്ഷിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് മമത ബാനർജി - ഇന്ത്യ കടുത്ത അടിയന്തരാവസ്ഥ കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത് : മമത ബാനര്‍ജി
ഭരണഘടന അനുവദിച്ചിട്ടുള്ള എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്ന് മമത ജനങ്ങളോട് ആവശ്യപ്പെട്ടു.
ഇന്ത്യ കടുത്ത അടിയന്തരാവസ്ഥ കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത് : മമത ബാനര്‍ജി
അന്താരാഷ്‌ട്ര ജനാധിപത്യ ദിനമായ ഇന്ന് ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി എല്ലാവരും ഒരിക്കല്‍ കൂടി പ്രതിജ്‌ഞ എടുക്കണമെന്ന് മമത ട്വിറ്ററില്‍ പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ ഭരണത്തിലൂടെ രാജ്യം കടുത്ത അടിയന്തരാവസ്ഥയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും അവകാശങ്ങൾ കാത്തുസൂക്ഷിക്കാൻ വേണ്ടത് ചെയ്യണമെന്നും മമത കൂട്ടിച്ചേര്‍ത്തു.
TAGGED:
മമത ബാനര്‍ജി