പനാജി:അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ടവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിലെ ഗോവൻ ബെഞ്ച്. അനധികൃത മണൽ ഖനനത്തിനായി പിടിച്ചെടുത്ത കനോകളും ട്രക്കുകളും തുച്ഛമായ തുകയ്ക്ക് ശേഷം വിട്ടയക്കുന്നതായും ജസ്റ്റിസ് എം.എസ്. സോനക്, ജസ്റ്റിസ് എം.എസ് ജവാൽക്കർല എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പ്രാദേശിക എൻജിഒ റെയിൻബോ വാരിയേഴ്‌സ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
അനധികൃത മണൽ ഖനനനം നടത്തുന്നവർക്കെതിരെ നടപടി എടുക്കണമെന്ന് ബോംബൈ ഹൈക്കോടതി
അനധികൃത മണൽ ഖനനത്തിനായി പിടിച്ചെടുത്ത കനോകളും ട്രക്കുകളും തുച്ഛമായ തുകയ്ക്ക് ശേഷം വിട്ടയക്കുന്നതായും ജസ്റ്റിസ് എം.എസ്. സോനക്, ജസ്റ്റിസ് എം.എസ് ജവാൽക്കർല എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു
അനധികൃത മണൽ ഖനനനം നടത്തുന്നവർക്കെതിരെ നടപടി എടുക്കണമെന്ന് ബോംബൈ ഹൈക്കോടതി
അനധികൃതമായി മണലും മറ്റ് പ്രകൃതിവിഭവങ്ങളും ചൂഷണം ചെയ്യുന്നവർക്കെതിരെ ഗോവൻ സർക്കാർ കേസെടുക്കണമെന്ന് ബെഞ്ച് ആവശ്യപ്പെട്ടു. ഐപിസിയിലെ ഉചിതമായ വ്യവസ്ഥകൾ പ്രകാരം എഫ്‌ഐആർ ഫയൽ ചെയ്ത് കേസെടുക്കണമെന്നും കോടതി പറഞ്ഞു.