ഹൈദരാബാദ്: ദേശീയ ജനസംഖ്യ രജിസ്റ്റര്‍ 2010ലെ ജനസംഖ്യ രജിസ്റ്ററിന് സമാനമാണെന്നും ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിനായി കൂടുതല്‍ വിവരങ്ങൾ ചേര്‍ക്കുക മാത്രമാണ് ചെയ്‌തതെന്നും ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി . ദേശീയ ജനസഖ്യ രജിസ്റ്ററും സെന്‍സസും ഒന്നാണെന്നും ചില ക്ഷേമ പദ്ധതികൾ നടപ്പാകുന്നതിനായി വിവരങ്ങൾ ചേര്‍ക്കുക മാത്രമാണ് ചെയ്‌തതെന്നും അദ്ദേഹം തിങ്കളാഴ്‌ച പറഞ്ഞു. ബിജെപി സംഘടിപ്പിച്ച പൗരത്വ നിയമ അനുകൂല പരിപാടിയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ ജനസഖ്യ രജിസ്റ്ററിന് ആധാര്‍ കാര്‍ഡിന്‍റെയോ, ബാങ്ക് വിവരങ്ങളുടെയോ, സ്ഥലവിവരങ്ങളുടെയോ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനസംഖ്യ സെന്‍സസ് ഫെബ്രുവരി 9 മുതല്‍ 28 വരെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ജനസംഖ്യ രജിസ്റ്റര്‍ 2010ലെ ജനസംഖ്യ രജിസ്റ്ററിന് സമാനമെന്ന്: ജി കിഷന്‍ റെഡ്ഡി
ദേശീയ ജനസഖ്യ രജിസ്റ്ററും സെന്‍സസും ഒന്നാണെന്നും ചില ക്ഷേമ പദ്ധതികൾ നടപ്പാകുന്നതിനായി വിവരങ്ങൾ ചേര്‍ക്കുക മാത്രമാണ് ചെയ്‌തതെന്നും ജി കിഷന്‍ റെഡ്ഡി
ദേശീയ ജനസഖ്യ രജിസ്റ്ററും സെന്‍സസും നടപ്പാക്കേണ്ടത് ഭരണഘടന കര്‍ത്തവ്യമാണ്. ദേശീയ ജനസഖ്യ രജിസ്റ്റര്‍ ആരംഭിച്ചത് കോൺഗ്രസ് സര്‍ക്കാരാണ്. എന്നാല്‍ ചില ആളുകൾ ജനങ്ങളെ തടങ്കല്‍ പാളയങ്ങളിലും ജയിലില്‍ അടക്കുമെന്നും വ്യാജ പ്രചരണങ്ങൾ നടത്തുന്നതായും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമം ഒരു മതത്തിനുമെതിരെയല്ല എന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അറിയിക്കാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികൾ രാഷ്‌ട്രീയപരമായി പൗരത്വ നിയമത്തെ നോക്കികാണുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാഹുല്‍ ഗാന്ധിയും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും മറ്റ് നേതാക്കളും എന്ത് കൊണ്ടാണ് പൊതുമുതല്‍ നശിപ്പിച്ചിട്ടും മൗനം പാലിച്ചതെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങൾക്കിടയില്‍ വ്യാജപ്രചരണങ്ങൾ നടത്തി അവരെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങൾ പലയിടത്തും നടന്നതായും അദ്ദേഹം പറഞ്ഞു.