റായ്‌പൂർ: വൈദ്യുത ഭേദഗതി ബില്ലിനെ എതിർത്ത് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. നിർദിഷ്ട വൈദ്യുതി ബിൽ ദരിദ്രരുടെയും കർഷകരുടെയും താൽപര്യത്തിന് വേണ്ടിയുള്ളതല്ല എന്നും രാജ്യത്തിന്‍റെ നിലവിലെ സ്ഥിതി കണക്കിലെടുത്ത് തീരുമാനം എടുക്കണമെന്നും കേന്ദ്ര വൈദ്യുതി സഹമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ബില്ല് നടപ്പാക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാരുകളെക്കുറിച്ച് സമഗ്രമായി ആലോചിക്കണമെന്നും ബില്ല് നടപ്പിലാക്കിയാൽ അത് സമൂഹത്തിലെ താഴ്ന്ന വിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ക്രോസ് സബ്സിഡി നൽകുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം കത്തിൽ പറഞ്ഞു. കൂടാതെ ജലസേചനത്തിനായി നൽകുന്ന ഇലക്ട്രിക്സിറ്റി സബ്സിഡി തുടർന്നില്ലെങ്കിൽ അത് ഭക്ഷ്യധാന്യ ഉൽപാദനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.