കേരളം

kerala

ETV Bharat / bharat

അരുണ്‍ ജെയ്റ്റ്ലിയുടെ വിയോഗം; അനുശോചനം രേഖപ്പെടുത്തി പ്രമുഖര്‍ - രാഷ്ട്രപതി രാംനാഥ് കോവിന്ദ്

വിലമതിക്കാനാകാത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

അനുശോചനം രേഖപ്പെടുത്തി പ്രമുഖര്‍

By

Published : Aug 24, 2019, 4:01 PM IST

Updated : Aug 24, 2019, 5:42 PM IST

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായിരുന്ന അരുണ്‍ ജെയ്റ്റ്ലിയുടെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. മികച്ച അഭിഭാഷകനെയും പാര്‍ലമെന്‍റേറിയനെയുമാണ് രാജ്യത്തിന് നഷ്ടമായതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രതികരിച്ചു.

ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ മികച്ച പങ്കുവഹിച്ച വ്യക്തിയാണ് ജെയ്റ്റ്ലി എന്നും രാഷ്ട്രപതി പറഞ്ഞു. അരുണ്‍ ജെയ്റ്റ്ലിയുടെ വിയോഗം രാജ്യത്തിനും വ്യക്തിപരമായി തനിക്കും നികത്താന്‍ പറ്റാത്ത നഷ്ടമാണെന്ന് ഉപ രാഷ്ട്രപതി വെങ്കയ്യ നായ്ഡു പ്രതികരിച്ചു.

അടുത്ത സുഹൃത്തിനെയാണ് തനിക്ക് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പാര്‍ട്ടിയില്‍ ഏവര്‍ക്കും പ്രിയപ്പെട്ട വ്യക്തികൂടിയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലെ അതികായനായിരുന്നു ജെയ്റ്റ്ലി എന്നും പ്രധാനമന്ത്രി പറഞ്ഞു. ജെയ്റ്റ്ലിയുടെ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

മുതിര്‍ന്ന പാര്‍ട്ടി അംഗത്തെ മാത്രമല്ല കുടുംബത്തിലെ ഒരംഗത്തെയാണ് തനിക്ക് നഷ്ടമായതെന്ന് അമിത് ഷാ പ്രതികരിച്ചു. തനിക്ക് എപ്പോഴും വഴികാട്ടിയായിരുന്നു ജെയ്റ്റ്ലിയെന്നും അമിത്ഷാ പറഞ്ഞു.

അരുണ്‍ ജെയ്റ്റ്ലിയുടെ വിയോഗം; അനുശോചനം രേഖപ്പെടുത്തി പ്രമുഖര്‍

രാജ്യത്തിനും സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരു സ്വത്തായിരുന്നു അരുണ്‍ ജെയ്റ്റ്ലി. ജെയ്റ്റ്ലിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഡല്‍ഹിക്ക് പോകുമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു.

രണ്ട് മികച്ച നേതാക്കളെയാണ് അടുത്തിടെ നഷ്ടമായത്. അരുണ്‍ ജെയ്റ്റ്ലിയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു. രാജ്യത്തിന് ഒരു തീരാനഷ്ടമാണ് ജെയ്റ്റ്ലിയുടെ വിയോഗമെന്ന് നിതിൻ ഗഡ്കരി പ്രതികരിച്ചു.

അരുണ്‍ ജെയ്റ്റ്ലിയുടെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്‍റെ നേതൃപാടവം അഭിനന്ദനീയമാണ് എന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. എല്ലാവരും ഒരുപോലെ ബഹുമാനിച്ചിരുന്ന വ്യക്തിയായിരുന്നു അരുണ്‍ ജെയ്റ്റ്ലി. ഇന്ത്യക്കുവേണ്ടി അദ്ദേഹം ചെയ്ത സേവനങ്ങള്‍ അഭിനന്ദനീയമാണെന്ന് മമത ബാനര്‍ജി പ്രതികരിച്ചു. മികച്ച ഒരു നേതാവിനെയാണ് നഷ്ടമായത്. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ദു:ഖത്തില്‍ പങ്കുചേരുന്നതായി ശരത് പവാര്‍ പറഞ്ഞു.

അരുണ്‍ ജെയ്റ്റ്ലിയുടെ മരണവാര്‍ത്ത വളരെ സങ്കടത്തോടെയാണ് കേട്ടത്. സുഷമ സ്വരാജിന് ശേഷം മറ്റൊരു മികച്ച നേതാവിനെയാണ് രാജ്യത്തിന് നഷ്ടമായത് എന്ന് ദേവേന്ദ്ര ഫട്നാവിസ് പ്രതികരിച്ചു . മന്ത്രി എന്ന നിലയിലും പാര്‍ലമെന്‍റ് അംഗം എന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ് അരുണ്‍ജെയ്റ്റ്ലി കാഴ്ചവെച്ചത്. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി പ്രതികരിച്ചു.

Last Updated : Aug 24, 2019, 5:42 PM IST

ABOUT THE AUTHOR

...view details