മഹാരാഷ്ട്ര രാഷ്ട്രീയ നാടകം തന്നെ രോഗബാധിതനാക്കിയെന്ന് പ്രൊഫസര്‍ - Chandrapur Professor news
ഗാഡ്‌ചന്ദൂരിലെ കോളജ് പ്രൊഫര്‍ സഹീര്‍ സയ്യീദിനാണ് രാഷ്ട്രീയ നാടകത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടതിനു ശേഷം രോഗബാധിതനായെന്ന് അവകാശപ്പെട്ടത്.
![മഹാരാഷ്ട്ര രാഷ്ട്രീയ നാടകം തന്നെ രോഗബാധിതനാക്കിയെന്ന് പ്രൊഫസര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5160042-496-5160042-1574575011136.jpg)
മുംബൈ: മഹാരാഷ്ട്രയിലെ അതിവേഗ രാഷ്ട്രീയ സംഭവവികാസങ്ങള്‍ അറിഞ്ഞതിനെ തുടര്‍ന്നുണ്ടായ ഞെട്ടലില്‍ അസുഖം ബാധിച്ചെന്ന് കോളജ് പ്രൊഫസര്‍. ചന്ദ്രപൂര്‍ സിറ്റിയില്‍ നിന്നും 43 കിലോമീറ്റര്‍ അകലെയുള്ള ഗാഡ്‌ചന്ദൂരിലെ കോളജ് പ്രൊഫര്‍ സഹീര്‍ സയ്യീദിനാണ് രാഷ്ട്രീയ നാടകത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടതിനു ശേഷം രോഗബാധിതനായെന്ന് അവകാശപ്പെട്ടത്.അവധിക്കായി അപേക്ഷിച്ചെങ്കിലും പ്രിന്‍സിപ്പാള്‍ നിരസിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് പ്രൊഫസറുടെ അവധി അപേക്ഷ. രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായിരുന്ന മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് രണ്ടാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.