തിഹാർ ജയിലിലെ തടവുകാർക്ക് അടിയന്തര പരോൾ - Tihar Jail
60 വയസിന് മുകളിലുള്ള തടവുകാർക്കാണ് അടിയന്തര പരോൾ നല്‍കുന്നതില്‍ മുൻഗണനയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു
കൊവിഡ് വൈറസ് പടരുന്നത് തടയാൻ തിഹാർ ജയിലിൽ തടവുകാർക്ക് അടിയന്തര പരോൾ നൽകുന്നു
ന്യൂഡൽഹി: കൊവിഡ് വ്യാപനം തടയാൻ തിഹാർ ജയിലിൽ തടവുകാർക്ക് അടിയന്തര പരോൾ നൽകുന്നു. 60 വയസിന് മുകളിലുള്ള തടവുകാർക്ക് മറ്റ് തടവുകാരുമായി താരതമ്യപ്പെടുത്തുമ്പോൾ വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ 60 വയസിന് മുകളിലുള്ള തടവുകാർക്കാണ് അടിയന്തര പരോൾ നല്‍കുന്നതില്‍ മുൻഗണനയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജയിലുകളിൽ ജോലി ചെയുന്ന തടവുകാരും ഉദ്യോഗസ്ഥരും ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ജയിൽ അധികൃതർ അറിയിച്ചു.
Last Updated : May 24, 2020, 11:40 AM IST