കേരളം

kerala

ETV Bharat / bharat

കത്വ കേസ് : അന്വേഷണ ഉദ്യോഗസ്ഥര്‍ സാക്ഷികളെ ഉപദ്രവിച്ചിട്ടില്ലെന്ന് പൊലീസ് മേധാവി - അന്വേഷിച്ച ഉദ്യോഗസ്ഥര്‍ സാക്ഷികളെ ഉപദ്രവിച്ചിട്ടില്ല

കേസന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന കോടതി ഉത്തരവ് നടപ്പാക്കുമെന്ന് ദില്‍ബാഗ് സിങ്

കത്വ കേസ് : അന്വേഷിച്ച ഉദ്യോഗസ്ഥര്‍ സാക്ഷികളെ ഉപദ്രവിച്ചിട്ടില്ലെന്ന് പൊലീസ് മേധാവി

By

Published : Oct 24, 2019, 4:22 AM IST

ശ്രീനഗര്‍ : കത്വ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ സാക്ഷികളെ ഉപദ്രവിച്ചിട്ടില്ലെന്ന് ജമ്മു കശ്‌മീരിലെ പൊലീസ് മേധാവി ദില്‍ബാഗ് സിങ്. കേസന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന കോടതി ഉത്തരവ് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രത്യേക അന്വേഷണ സംഘത്തിലെ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ജമ്മുവിലെ ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍റെ പ്രസ്താവന. കോടതി ഉത്തരവ് പരിശോധിക്കുമെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details