ന്യൂഡൽഹി: ഇറാൻ മേഖലയിലെ ചുഴലിക്കാറ്റിന്‍റെ സാന്നിധ്യം ഹിമാചൽ പ്രദേശിലും ജമ്മു കശ്‌മീരിലും കനത്ത മഴയ്‌ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. വ്യാഴം, വെള്ളി ദിവസങ്ങളിൽ ജമ്മു കശ്‌മീരിലും വെള്ളിയാഴ്‌ച ഹിമാചൽ പ്രദേശിലും ശക്‌തമായ മഴക്ക് സാധ്യതയുണ്ട്. കൂടാതെ തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ തുടങ്ങിയ പ്രദേശങ്ങളിലും നാളെ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.. തെക്കൻ ഉപദ്വീപിന്‍റെ ഭാഗമായ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അടുത്ത രണ്ട് ദിവസത്തേക്ക് ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഹിമാചൽ പ്രദേശിലും ജമ്മു കശ്‌മീരിലും കനത്ത മഴയ്‌ക്ക് സാധ്യത - cyclone in iran
തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ തുടങ്ങിയ പ്രദേശങ്ങളിലും നാളെ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
ഹിമാചൽ പ്രദേശിലും ജമ്മു കശ്‌മീരിലും കനത്ത മഴയ്‌ക്ക് സാധ്യത
ഡൽഹിയിൽ ഇന്നത്തെ കൂടിയ താപനില 27ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 12ഡിഗ്രി സെൽഷ്യസുമാണ്. മുംബൈയിൽ ഇന്നത്തെ കൂടിയ താപനില 35ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസുമാണ്.